തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം കുറയ്ക്കുകയും പെന്ഷന് 25000 രൂപയായി നിജപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് പി.സി ജോര്‍ജ് എംഎല്‍എ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്കി. സംസ്ഥാന വരുമാനത്തിന്റെ 80 ശതമാനവും 10 ലക്ഷത്തോളം വരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി ചെലവഴിക്കുന്നു. ആകെയുള്ള റവന്യു വരുമാനത്തിന്റെ 24ശതമാനവും പെന്ഷന് നല്കാന് വേണ്ടി മാറ്റി വെയ്ക്കേണ്ട സ്ഥിതിയാണെന്നും പി.സി. ജോര്‍ജ് നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
Read also: കിഫ്ബിയിലെ സമ്പൂർണ ഓഡിറ്റിംഗ്; പിണറായി സര്‍ക്കാര്‍ തീരുമാനം ഇങ്ങനെ
സംസ്ഥാന വരുമാനത്തിന്റെ 15 ശതമാനം മാത്രമാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്കും റേഷന്‍ ഉള്പ്പെടെയുള്ളവയ്ക്കുമൊക്കെയായി ചെലവഴിക്കാന്‍ ലഭിക്കുന്നത്. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ഉള്‍പ്പെടെയുള്ള 3.5 കോടി ജനങ്ങള്‍ ഇപ്പോള്‍ ആത്മഹത്യയുടെ വക്കിലാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് 10 ലക്ഷത്തോളം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി കെ. മോഹന്‍ദാസ് ചെയര്‍മാനായ ശമ്പളപരിഷ്ക്കരണ കമ്മീഷനെ നിയോഗിച്ചിരിക്കുന്നതെന്നും പി.സി. ജോര്‍ജ് വ്യക്തമാക്കുന്നു.
Post Your Comments