ന്യൂഡല്‍ഹി: റോഡ് നിര്‍മാണം തടസപ്പെടുത്തുന്ന പ്രാദേശിക നേതാക്കള്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിയെന്ന ആരോപണം നേരിടുന്ന പ്രാദേശിക നേതാക്കള്‍, എം.പിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര ഏജൻസികൾക്ക് കത്തയച്ചു. റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക നേതാക്കള്‍ ബോധപൂര്‍വം തടസം സൃഷ്ടിക്കുന്നുവെന്ന പരാതി കരാറുകാരും സര്‍ക്കാരിതര സംഘടനകളും ഉയർത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ആരോപണം ഉയര്‍ന്നിട്ടുള്ളത് ജനപ്രതിനിധികള്‍ക്കെതിരെ ആണെങ്കില്‍പ്പോലും അന്വേഷണം നടത്തണമെന്നാണ് ഗഡ്കരി അന്വേഷണ ഏജന്‍സികളോട് ആവശ്യപ്പെട്ടിട്ടുള്ളത്. ചരക്കുനീക്കം നടത്തുന്നവരെ ചെക്ക് പോസ്റ്റുകളില്‍വച്ച് ദ്രോഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ഗഡ്കരി ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments