![](/wp-content/uploads/2019/11/kochin-airport.jpg)
കൊച്ചി: കൊച്ചി വിമാനത്താവളത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കായി ദേവസ്വംബോര്‍ഡിന്റെ പ്രത്യേക കൗണ്ടര്‍. കേരളത്തിനു പുറത്തു നിന്നും വരുന്ന ശബരിമല തീര്‍ഥാടകര്‍ക്കു സഹായമൊരുക്കാനാണ് കൊച്ചി വിമാനത്താവളത്തില്‍ ദേവസ്വം ബോര്‍ഡ് പ്രത്യേക കൗണ്ടര്‍ ആരംഭിച്ചിരിക്കുന്നത്. ആഭ്യന്തര ടെര്‍മിനലിന്റെ അറൈവല്‍ ഭാഗത്താണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുവേണ്ടി ധനലക്ഷ്മി ബാങ്ക് ആരംഭിച്ച കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നത്.
സന്നിധാനത്ത് നിന്നു ലഭിക്കുന്ന അപ്പം, അരവണ പ്രസാദങ്ങള്‍ക്കു വേണ്ടിയും നെയ്യ് അഭിഷേകത്തിന് വേണ്ടിയുമുള്ള കൂപ്പണുകളും കൗണ്ടറുകളില്‍ നിന്നു വാങ്ങാം. തീര്‍ഥാടകര്‍ക്കാവശ്യമായ നിര്‍ദേശങ്ങളും ഇവിടെ നിന്ന് ലഭിക്കും.
Post Your Comments