തീവ്രവാദ ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കാൻ ആലോചനയുമായി കർണ്ണാടക സർക്കാർ. കോൺഗ്രസിന്റെ മുൻ മന്ത്രി തന്‍വീര്‍ സെയ്റ്റിനെതിരായ ആക്രമണത്തിന് ഉത്തരവാദി പി.എഫ്.ഐയാണെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ പറഞ്ഞു. ഇക്കാര്യങ്ങള്‍ കര്‍ണാടക സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുമെന്നും തുടര്‍ന്ന് പി.എഫ്.ഐയെയും കര്‍ണാടക ഫോറം ഫോര്‍ ഡിഗ്‌നിറ്റിയെയും (കെ.എഫ്.ഡി) നിരോധിക്കാന്‍ കേന്ദ്രത്തിന് ശുപാര്‍ശ ചെയ്യുമെന്നും മുന്‍ ആഭ്യന്തരമന്ത്രി ആര്‍ അശോക് ദേശീയ മാധ്യമത്തോട് പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ടും കെഡിഎഫും താലിബാന് തുല്യമായ സംഘടനകളാണെന്ന് ടൂറിസം മന്ത്രി സി.ടി രവി ആരോപിച്ചു. നടപടിയെടുക്കുന്നതിന് മുമ്പ് മന്ത്രിസഭ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് മുന്‍ മുഖ്യമന്ത്രി സിദ്ദരാമയ്യ ചെയ്തതെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ് കുറ്റപ്പെടുത്തി.’ശിവമോഗയില്‍ കലാപങ്ങളുണ്ടായി,മൈസൂരുവില്‍ കലാപമുണ്ടായി. നിരവധി കൊലപാതകങ്ങളും നടന്നിട്ടുണ്ട്, ഇപ്പോള്‍ കോണ്‍ഗ്രസ് നേതാവ് തന്‍വീര്‍ സെയ്റ്റിനെതിരെ ആക്രമണമുണ്ടായി. എന്തു കൊണ്ടാണ് സിദ്ധരാമയ്യേ ഗുണ്ടകളെ സംരക്ഷിക്കുന്നത്?-യെദ്യൂരപ്പ ചോദിച്ചു.
2005 ല്‍ കര്‍ണാടക മുഖ്യമന്ത്രിയെന്ന നിലയില്‍ സിദ്ധരാമയ്യ മൈസൂരുവിലും ഹസ്സനിലുമുള്ള വര്‍ഗീയ അക്രമ കേസുകള്‍ പിന്‍വലിച്ചിരുന്നു. ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) അധികാരത്തിലിരിക്കുമ്പോഴാണ് ഈ കേസുകള്‍ ഫയല്‍ ചെയ്തിരുന്നത്. ആയിരത്തോളം കേസുകളാണ് ഇത്തരത്തില്‍ പിന്‍വലിക്കപ്പെട്ടത് എന്നും യെദിയൂരപ്പ കുറ്റപ്പെടുത്തി. .
അതേസമയം പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകരാണ് മുന്‍ മന്ത്രിയെ ആക്രമിച്ചതെന്നും, ശക്തമായ അന്വേഷണം നടത്തണമെന്നും സിദ്ദരാമയ്യ ആവശ്യപ്പെട്ടു.
അതേസമയം പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) യ്ക്കെതിരായ കേസുകൾ പിൻവലിച്ചുകൊണ്ട് കോൺഗ്രസ് സംരക്ഷിച്ചുവെന്ന മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ അഭിപ്രായത്തിൽ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചു.യെദ്യൂരപ്പയുടെ പ്രസ്താവനകൾ രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം വസ്തുതകളെക്കുറിച്ച് സ്വയം അറിയിച്ചിട്ടില്ലെന്നും സിദ്ധരാമയ്യ ആരോപിച്ചു.
‘ഏതാനും വർഷങ്ങൾക്കുമുമ്പ് മൈസൂരുവിൽ രണ്ട് ഗ്രൂപ്പുകൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു.’
‘ഇതിൽ വിദ്യാർത്ഥികൾക്കെതിരെയും കേസെടുത്തു. മക്കളുടെ ഭാവിയും വിദ്യാഭ്യാസവും അപകടത്തിലാകുമെന്ന് മാതാപിതാക്കളിൽ നിന്ന് സമ്മർദം ഉണ്ടായിരുന്നു, അതിനാൽ അത്തരം കേസുകൾ പിൻവലിച്ചു, കൊലപാതകമോ കൊലപാതകശ്രമമോ അല്ല. ’’ എന്നും സിദ്ധരാമയ്യ വിശദീകരിച്ചു.
അതേസമയം മൈസൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് തന്‍വീര്‍ സെയ്ത്. ഞായറാഴ്ച രാത്രി മൈസുരുവില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കുന്നതിനിടെ ഒരാള്‍ ആക്രമിക്കുകയായിരുന്നു. പ്രതി ഫര്‍ഹാന്‍ പി.എഫ്.ഐ പ്രവര്‍ത്തകനാണെന്നാണ് ആരോപണം. ശക്തമായ അന്വേഷണം നടത്തണമെന്നും സിദ്ദരാമയ്യ ആവശ്യപ്പെട്ടു. മൈസൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് തന്‍വീര്‍ സെയ്ത്. പ്രതി ഫര്‍ഹാന്‍ പി.എഫ്.ഐ പ്രവര്‍ത്തകനാണെന്നാണ് ആരോപണം
Post Your Comments