മെലിഞ്ഞവര്‍ സങ്കടപ്പെടേണ്ട..വണ്ണം വയ്ക്കാന്‍ ധാരാളം വഴികളുണ്ട്. എന്നാല്‍, പൊണ്ണത്തടി ആകുകയും പാടില്ല. ദിവസവും ഓരോ ഗ്ലാസ് ഷേക്ക് കുടിച്ചാല്‍ മാത്രം മതി. ആഹാരത്തോട് അധികം താല്‍പര്യമില്ലാത്തവര്‍ക്ക് മികച്ച ഒന്നാണ് ഷേയ്ക്ക്. ഒരു ഗ്ലാസ് പാലില്‍ നട്സ് പൊടിച്ചത് ചേര്‍ത്ത് 10-15 ദിവസം കുടിച്ചുനോക്കൂ.
ഷെയ്ക്ക് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
അണ്ടിപ്പരിപ്പ്-ഒരു ടീസ്പൂണ്‍
പിസ്ത- ഒരു ടീസ്പൂണ്‍
ബദാം- ഒരു ടീസ്പൂണ്‍
ഉണക്കമുന്തിരി-ഒരു ടീസ്പൂണ്‍
തിളപ്പിച്ച പാല്‍-1 കപ്പ്
കല്‍ക്കണ്ടം- ആവശ്യത്തിന്
നട്സ് എല്ലാം ഒന്നിച്ച് പൊടിച്ച് തിളപ്പിച്ച് ആറ്റിയ പാലിലേക്ക് ചേര്‍ക്കണം. അതിലേക്ക് ആവശ്യമുള്ള മധുരത്തിന് കല്‍കണ്ടവും ചേര്‍ക്കാം. കല്‍ക്കണ്ടമില്ലെങ്കില്‍ ശര്‍ക്കര പൊടിച്ചും ചേര്‍ക്കാവുന്നതാണ്.
Post Your Comments