വയനാട്: ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ അഞ്ചാം ക്ലാസുകാരി മരിച്ച സംഭവത്തില്‍ ആശുപത്രികളുടെ ഭാഗത്ത് നിന്നും ഗുരുതരവീഴ്ച. നാല് ആശുപത്രികളില്‍ എത്തിച്ചിട്ടും ആന്റിവെനം നല്‍കിയില്ല. കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പോകും വഴി ആരോഗ്യനില വഷളാവുകയായിരുന്നു. ഡോക്ടര്‍മാര്‍ക്ക് വീഴ്ച പറ്റിയോ എന്ന് ആരോഗ്യവകുപ്പ് അന്വേഷിക്കുമെന്ന് ഡിഎംഒ അറിയിച്ചു.
അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷഹ്ല ഷെറിന് ആണ് ക്ലാസ് മുറിയില്‍ വെച്ച് പാമ്പുകടിയേറ്റ് മരിച്ചത്. പാമ്പ് കടിച്ചതിന്റെ ലക്ഷണങ്ങള്‍ കണ്ടില്ലെന്നും കാല് പൊത്തില്‍ പോറിയതാണെന്ന് കരുതി പ്രഥമശുശ്രൂഷ നല്‍കിയെന്നുമാണ് സ്കൂള്‍ അധികൃതർ വാദിച്ചത്. സംഭവത്തില്‍ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറും ഡിഎംഒയും അന്വേഷണം തുടങ്ങി. റിപ്പോര്‍ട്ട് സര്‍ക്കാരിനെ അറിയിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും എന്ന് കലക്ടര്‍ അദീല അബ്ദുല്ല പറഞ്ഞു.
Post Your Comments