KeralaLatest NewsNews

‘ഈ മനുഷ്യമൃഗങ്ങള്‍ക്കെതിരെ കടുത്ത നടപടി വേണം മിസ്റ്റര്‍ ഇരട്ടച്ചങ്കന്‍’ ഷഹ്‌ലയുടെ മരണത്തില്‍ പ്രതികരിച്ച് കെ സുരേന്ദ്രന്‍

വയനാട് സുല്‍ത്താന്‍ ബത്തേരി സര്‍ക്കാര്‍ സ്‌കൂളില്‍ പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് അഞ്ചാം ക്ലാസുകാരി ഷഹ്ല ഷെറിന്റെ മരണത്തില്‍ പ്രതികരിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ രംഗത്തെത്തി. ഈ പിഞ്ചു കുഞ്ഞിന്റെ മരണത്തിന് പാമ്പാണ് ഉത്തരവാദി എന്ന നിലയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വന്ന് ന്യായീകരിക്കുന്ന ഇടതു ജിഹാദി സൈബര്‍ കീടങ്ങളെ ഉപമിക്കാന്‍ നികൃഷ്ടനിഘണ്ടുവില്‍പേലും ഒരു വാക്ക് കാണുന്നില്ലെന്നാണ് സുരേന്ദ്രന്റെ പ്രതികരണം.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഈ പിഞ്ചു കുഞ്ഞിന്റെ മരണത്തിന് പാമ്പാണ് ഉത്തരവാദി എന്ന നിലയിൽ സാമൂഹ്യമാധ്യമങ്ങളിൽ വന്ന് ന്യായീകരിക്കുന്ന ഇടതു ജിഹാദി സൈബർ കീടങ്ങളെ ഉപമിക്കാൻ നികൃഷ്ടനിഘണ്ടുവിൽപേലും ഒരു വാക്ക് കാണുന്നില്ല. ഒരു പൊതുവിദ്യാലയമാണ്. ഈ പാമ്പിൻപൊത്ത് കാലങ്ങളായി ക്ളാസ്സുമുറിയിൽ നിൽക്കുന്നു. കുട്ടികൾക്ക് മൂത്രപ്പുരയിൽ ഒരു തുള്ളി വെള്ളമില്ല. ഒരടിസ്ഥാന സൗകര്യങ്ങളുമില്ല. സർവ്വശിക്ഷാ അഭിയാൻ എന്ന പേരിൽ ഒരു കേരളത്തിൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിൽ എത്രായിരം കോടി രൂപയാണ് വന്നത്. കലാമേളകളുടേയും മറ്റും പേരിൽ കെ. എസ്. ടി. എ പോലുള്ള അദ്ധ്യാപകസംഘടനകൾ തിന്നുതീർത്ത കോടികൾക്കു കണക്കില്ല. വടക്കോട്ട് നോക്കി ഓക്കാനിക്കുന്ന ഒരു പുരോഗമനക്കാരനും ഇതൊന്നും കാണുന്നില്ലേ?

https://www.facebook.com/KSurendranOfficial/photos/a.640026446081995/2627099787374641/?type=3&__xts__%5B0%5D=68.ARDEP7iq0UM_teId-Zgkz-dDr09cWjMCtX3VmEGoSdDK2twOmE7QpQXSz79gbaSGNgvNgLokx6Bb836a7r4NyQdSh_JedSb-0P7v9RIivRfFzRSe5lUMXt4qNu7HTEPwhJ_EDv5PuFd_3lblSdJJf5xzvUgecTVezgGm9qrh5arHuDcY5vJPzw3uR3DMsTJZiv_hoVd2dcQTShP0j36GIq8w6xvq4Y_Jh2WhEtEJwTlSZtJ28uOYrnpV_EA3BG1ztjkywYW5DEX2Q-TtvYtn82VCT5ZoZeg7_N32sJWuyOgf94CeNgG2UNLB39sf9I-EYPmuv-UNGl9bgb7y62tBFtLMlQ&__tn__=-R

shortlink

Post Your Comments


Back to top button