Latest NewsCricketNewsSports

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്ത്യൻ ടീമിനെ നാളെ അറിയാം : മലയാളി താരം സഞ്ജു സാംസണെ ഉൾപ്പെടുത്തിയേക്കും

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്ത്യൻ ടീമിനെ നാളെ പ്രഖ്യാപിക്കും. മൂന്ന് ടി20, മൂന്ന് ഏകദിന മത്സരങ്ങളുമുള്ള പരമ്പരയിൽ നിന്നും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് വിശ്രമം അനുവദിക്കുന്നത് സെലക്ഷന്‍ കമ്മിറ്റി പരിഗണിക്കുമെന്നു സൂചനയുണ്ട്. ഈ വര്‍ഷം മാത്രം രോഹിത് 11 ടി20 മത്സരങ്ങളും 25 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്, ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയെക്കാൾ മൂന്ന് ഏകദിനങ്ങളിലും നാല് ടി20 മത്സരങ്ങളിലും രോഹിത് അധികമായി കളിച്ചിട്ടുള്ളതും കൂടി കണക്കിലെടുത്താണ്  വിശ്രമം നല്‍കുന്നതിനെ കുറിച്ച് സെലക്ടര്‍മാര്‍ ആലോചിക്കുന്നത്.

മോശം ഫോമിലുള്ള ഓപ്പണര്‍ ശിഖര്‍ ധവാന്‍ ടീമില്‍ തുടരുമോ എന്നത് കാത്തിരുന്നു കാണാം. ധവാനെ മാറ്റിയാൽ മായങ്ക് അഗര്‍വാളോ, കെ എല്‍ രാഹുലോ ഏകദിന ടീമില്‍ ഇടം നേടിയേക്കും. . ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കായുള്ള ടീമില്‍ മലയാളി താരം സഞ്ജു സാംസൺ ഇടം നേടിയെങ്കിലും ഒറ്റ മത്സരത്തില്‍ പോലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കാതിരുന്നതിനാൽ സഞ്ജുവിന് വീണ്ടും ഉൾപ്പെടുത്തിയേക്കുമെന്നു കരുതുന്നു.

Also read : വെറും 32 റൺസ്…! സുവർണ നേട്ടത്തിന് തൊട്ടരികെ കോഹ്ലി

ഹര്‍ദ്ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, നവദീപ് സെയ്നി, ഭുവനേശ്വര്‍ കുമാര്‍ എന്നിവർ പരിക്കില്‍ നിന്ന് പൂര്‍ണമായും മോചിതരാകാത്തതിനാൽ ഇവരെ ടീമിലേക്ക് പരിഗണിക്കാനുള്ള സാധ്യത വളരെ കുറവാണ്. ഈ സാഹചര്യത്തിൽ ശിവം ദുബെയും ഷര്‍ദ്ദുല്‍ ഠാക്കൂറും ടീമില്‍ തുടരാനാണ് സാധ്യത. സ്പിന്‍ ബൗളിംഗ് ഓള്‍ റൗണ്ടര്‍മാരായ വാഷിംഗ്ടണ്‍ സുന്ദർ, ക്രുനാല്‍ പാണ്ഡ്യ എന്നിവരുടെ പ്രകടനങ്ങളും വിലയിരുത്തും. ദീപക് ചാഹര്‍ പേസ് പടയെ നയിക്കുമ്പോള്‍ ഖലീല്‍ അഹമ്മദ് ടീമില്‍ സ്ഥാനം നിലനിര്‍ത്തുമോ എന്നത് സംശയം.

പരമ്പരയിലെ ആദ്യ ടി20 മത്സരം അടുത്തമാസം ആറിന് മുംബൈയിലാകും നടക്കുക. എട്ടിന് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ രണ്ടാം മത്സരം. 11ന് മൂന്നാം മത്സരം ഹൈദരാബാദിൽ നടക്കും. ആദ്യ ഏകദിനം ഡിസംബര്‍ 15ന് ചെന്നൈയിൽ. ഡിസംബര്‍ 18നു രണ്ടാം മത്സരം വിശാഖപട്ടണത്തും , ഡിസംബര്‍ 22നു കട്ടക്കിൽ മൂന്നാം മത്സരവും നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button