തിരുവനന്തപുരം: കേരള സര്‍വകലാശാല മാര്‍ക്ക് തട്ടിപ്പ് സംബന്ധിച്ച് മുന്നറിയിപ്പുമായി എസ്എഫ്‌ഐ. മാര്‍ക്ക് തട്ടിപ്പില്‍ അന്വേഷണം വേണമെന്ന് എസ്എഫ്ഐ മുന്നറിയിപ്പ് നല്‍കി. സംഭവത്തെ കുറിച്ച് അന്വേഷണമില്ലെങ്കില്‍ തെരുവിലിറങ്ങുമെന്ന് എസ്എഫ്ഐ ദേശീയ പ്രസിഡന്റ് വി പി സാനു മുന്നറിയിപ്പ് നല്‍കി.
Read Also : മാര്‍ക്ക് ദാന വിവാദങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
മാര്‍ക്ക് തട്ടിപ്പില്‍ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും വി പി സാനു പറഞ്ഞു. ക്രമവിരുദ്ധമായി മാര്‍ക്ക് കൂട്ടിക്കൊടുത്തത് അന്വേഷിക്കണമെന്നും വി പി സാനു ആവശ്യപ്പെട്ടു.
2017 ജൂണ്‍ ഒന്നു മുതല്‍ നടന്ന 12 പരീക്ഷകളിലാണ് തട്ടിപ്പ് കണ്ടെത്തിയത്. കമ്ബ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍ നടത്തിയ പരിശോധനയില്‍ കൃത്രിമം കണ്ടെത്തുകയായിരുന്നു. ഒരേ പരീക്ഷയില്‍ തന്നെ പല തവണ മാര്‍ക്ക് തിരുത്തിയിട്ടുണ്ട്.
Post Your Comments