മസ്‌കറ്റ് : ഒമാനില്‍ ശക്തമായ മഴ, ഗതാഗതം സ്തംഭിച്ചു …റോഡുകള്‍ അടച്ചു. മസ്‌കറ്റ്, മുസന്ദം, ദോഫാര്‍, ബുറൈമി ഗവര്‍ണറേറ്റുകളില്‍ ശക്തമായ മഴയും കാറ്റും. ഇറാനില്‍ ഉത്ഭവിച്ച ന്യൂനമര്‍ദം രാജ്യത്തെത്തിയതിനെ തുടര്‍ന്നാണ് കാലാവസ്ഥാ മാറ്റം. ശക്തമായ ഇടിയും മിന്നലോടെയുമാണ് മഴ പെയ്തത്. ചിലയിടങ്ങളില്‍ നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച വരെ രാജ്യത്ത് ന്യൂനമര്‍ദത്തിന്റെ ആഘാതമുണ്ടാകും.
Read Also : യുഎഇയില്‍ ശക്തമായ കാറ്റും മഴയും; ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍
ചൊവ്വാഴ്ച വൈകിട്ട് മുതല്‍ മുസന്ദമിലാണ് ന്യൂനമര്‍ദത്തെ തുടര്‍ന്ന് മഴയും ഇടിയും മിന്നലും കാറ്റുമുണ്ടായത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ കൂടുതല്‍ ഗവര്‍ണറേറ്റുകളിലും മഴയും കാറ്റും ഇടിയും പ്രതീക്ഷിക്കാം. രാജ്യത്തെ താപനിലയില്‍ വലിയ കുറവും വന്നിട്ടുണ്ട്. ജബല്‍ ശംസിലെ മൂന്ന് ഡിഗ്രിയായിരിക്കും രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില. ഹൈമയില്‍ 16ഉം നിസ്വയില്‍ 18ഉം ബുറൈമി, ഇബ്ര, റുസ്തഖ് എന്നിവിടങ്ങളില്‍ 19ഉം വീതമാണ് കുറഞ്ഞ താപനില.
Post Your Comments