UAENewsGulf

യുഎഇയില്‍ ശക്തമായ കാറ്റും മഴയും; ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍

 

അബൂദാബി: യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ ചൊവ്വാഴ്ച ശക്തമാ മഴയും കാറ്റുമുണ്ടായി. വടക്കന്‍ എമിറേറ്റ്, അബുദാബിയുടെ വിവിധ പ്രദേശങ്ങള്‍ എന്നീ സ്ഥലങ്ങളിലാണ് പ്രധാനമായും മഴ ലഭിച്ചത്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലാണ് പലയിടങ്ങളിലും കാറ്റ് വീശിയത്. ബുധന്‍, വ്യാഴം ദിവസങ്ങളിലും ചെറിയ തോതില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മഴയുള്ള സമയത്ത് നിരത്തിലിറങ്ങുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

റാസല്‍ ഖൈമയിലാണ് താരതമ്യേന കൂടുതല്‍ മഴ ലഭിച്ചത്. ഇവിടെ മൂന്ന് വീടുകളില്‍ വെള്ളം കയറിയതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രവാസി മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാരാണ് വടക്കന്‍ എമിറേറ്റ് പ്രവശ്യകളില്‍ തൊഴിലെടുക്കുന്നത്. മഴ അവസാനിച്ചതോടെ തണുപ്പ് ശക്തമായിട്ടുണ്ട്. റാസല്‍ഖൈമ ജബല്‍ ജെയ്സില്‍ 8.4 ഡിഗ്രിയാണ് ചൊവ്വാഴ്ച്ച പുലര്‍ച്ചെ രേഖപ്പെടുത്തിയ താപനില.

shortlink

Related Articles

Post Your Comments

Related Articles


Back to top button