ഒരു അച്ഛന് തന്റെ മകളെ മുലയൂട്ടുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു. ലോക പുരുഷ ദിനത്തിലാണ് വീഡിയോ വൈറലായത്. വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ അച്ഛന് തന്നെ വെളിപ്പെടുത്തി. കുഞ്ഞിന്റെ അമ്മ സ്ഥലത്തുണ്ടായിരുന്നില്ല. കുട്ടിയാണെങ്കില്‍ വിശന്ന് കരയുകയും ചെയ്യുന്നു. അച്ഛന് മകളെ സമാധാനിപ്പിക്കാന്‍ പരമാവധി ശ്രമിച്ചിട്ടും നടക്കുന്നില്ല. കുപ്പിപാലും കുടിക്കുന്നില്ല. ഒടുവില്‍ പാല്‍കുപ്പി ടീഷര്‍ട്ടിനുള്ളിലേക്ക് കയറ്റി വച്ചു. കുഞ്ഞിനെ എടുത്ത് മടിയില്‍ വച്ചു. അമ്മ പാലു കൊടുക്കുന്നത് പോലെ കുപ്പിപാല് പിടിച്ചു കൊടുത്തു, അമ്മ മുലയൂട്ടുകയാണെന്ന് കരുതി കുഞ്ഞ് പാലു മുഴുവനും കുടിച്ചു. വീഡിയോ എടുത്തത് പിതാവ് തന്നെയാണ്. എന്തായാലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി.
He said
"Her mama gone and she wouldn’t take the bottle, so I had to trick her" ???
This is so funny, i'm crying ?.
DAD of the YEAR ❤ pic.twitter.com/HVK7f8LbV6
— StanceGrounded (@_SJPeace_) November 17, 2019
Post Your Comments