
കോട്ടയം: ദിവസങ്ങള്‍ക്ക് മുന്‍പ് കൊല്ലത്ത് നടന്ന കൃതി കൊലക്കേസ് ഒരു നാടിനെ ഒന്നാകെ നൊമ്പരപ്പെടുത്തിയ സംഭവമാണ്. ഇപ്പോള്‍ കൃതിയുടേയും രണ്ടാം ഭര്‍ത്താവ് വൈശാഖിന്റെയും വിവാഹദിനത്തിലെ ടിക്ക് ടോക്ക് വിഡിയോയാണ് സമൂഹമാധ്യമത്തെ സങ്കടത്തില്‍ ആഴ്ത്തുന്നത്. ഫെയ്‌സ്ബുക് വഴി പരിചയം പിന്നീട് പ്രണയത്തിനു വഴിമാറിയതോടെയാണ് ഇരുവരും വിവാഹിതരാകുന്നത്. വൈശാഖിന്റെ ആദ്യ വിവാഹമാണിത്. കൃതിയുടെ ആദ്യ വിവാഹം മാസങ്ങള്‍ മാത്രമാണ് നിലനിന്നത്.
ഈ ബന്ധത്തില്‍ മൂന്നു വയസുള്ള മകളുണ്ട്. അതേസമയം പണംസംബന്ധിച്ച വഴക്കിനിടയിൽ കൃതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു വൈശാഖ് പൊലീസിനു മൊഴി നൽകി. കൊലപ്പെടുത്താന്‍ വേണ്ടി ചെയ്തതല്ലെന്നും അപ്പോഴത്തെ ദേഷ്യത്തില്‍ സംഭവിച്ചതാണെന്നും വൈശാഖ് പറയുന്നു. പ്രണയ വിവാഹമായിരുന്നെങ്കിലും ദാമ്പത്യ ജീവിതം സുഖകരമായിരുന്നില്ലെന്ന് കൃതി പലപ്പോഴും സൂചിപ്പിച്ചതായി വീട്ടുകാര്‍ പറയുന്നു. സ്വത്തിനോടുമുള്ള ആര്‍ത്തി കാരണം വൈശാഖ് തന്നെ വിവാഹം കഴിച്ചതെന്നും കൊല്ലെപ്പെടുമെന്ന് ഭയപ്പെട്ടിരുന്നതായും കൃതി പറയുന്നു.
കോട്ടയത്ത് പതിനൊന്നുകാരിയെ അമ്മ കൊന്നു
ഇത് സാധൂകരിക്കും വിധമാണ് കൃതി എഴുതിയ കത്തും പൊലീസ് കണ്ടെടുത്തത്. മരണപ്പെട്ടാല്‍ സ്വത്തിന്റെ ഏക അവകാശി മകള്‍ മാത്രമായിരിക്കുമെന്നും വൈശാഖിന് ഭര്‍ത്താവെന്ന നിലയില്‍ സ്വത്തില്‍ ഒരവകാശവും ഉണ്ടാകില്ലെന്നും കത്തില്‍ കൃതി എഴുതിവെച്ചിരുന്നു.
Post Your Comments