തിരുവനന്തപുരം : സ്പീക്കറുടെ ഡയസില്‍ കയറി പ്രതിഷേധിച്ചവര്‍ക്കെതിരെ നടപടി വരുമെന്ന് സൂചന . ഷാഫി പറമ്പില്‍ എംഎല്‍എയ്‌ക്കെതിരേയുള്ള പൊലീസ് നടപടിയിലുള്ള പ്രതിപക്ഷ പ്രതിഷേധത്തിലാണ് നടപടി ഉണ്ടാവുക . പ്രതിപക്ഷ എംഎല്‍എമാരുടെ പ്രതിഷേധം സ്പീക്കറുടെ ഡയസിലേക്കു വരെ നീണ്ടു.രക്തം പുരണ്ട വസ്ത്രവുമായി എംഎല്‍എ മാര്‍ സ്പീക്കറുടെ ഡയസിനുള്ളില്‍ കയറി പ്രതിഷേധിച്ചു.
അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍, ഐ സി ബാലകൃഷ്ണന്‍ എന്നിവരാണ് സ്പീക്കറുടെ ഡയസിലേക്ക് കയറിയത്. ഇവരെ പിന്തിരിപ്പിക്കാന്‍ എല്‍ദോസ് കുന്നപ്പള്ളിയും വി പി സജീന്ദ്രനും പിന്നാലെയെത്തി. എംഎല്‍എമാര്‍ ഡയസില്‍ കയറിയതോടെ സ്പീക്കര്‍ ഇരിപ്പിടം വിട്ട് ഇറങ്ങിപ്പോയി. കക്ഷി നേതാക്കളുമായി സ്പീക്കര്‍ ചര്‍ച്ച നടത്തിയ ശേഷമാണ് സഭ പുനരാരംഭിച്ചത്.ഒരു മണിക്കൂറോളം നിര്‍ത്തിവച്ച സഭ വീണ്ടും ചേര്‍ന്നെങ്കിലും പ്രതിപക്ഷം ബഹളം തുടര്‍ന്നതോടെ ഇന്നത്തേക്കു പിരിയുകയായിരുന്നു.
സോണിയയ്ക്കും കുടുംബത്തിനും എസ്പിജി സുരക്ഷ നല്‍കില്ല ; ഉറച്ച നിലപാടുമായി ആഭ്യന്തരമന്ത്രാലയം
ഡയസില്‍ കയറിയ നാല് എംഎല്‍എമാര്‍ക്കെതിരേ നടപടി വേണ്ടി വരുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. എംഎല്‍എമാര്‍ ഡയസില്‍ കയറിയതോടെ സ്പീക്കര്‍ ഇരിപ്പിടം വിട്ട് ഇറങ്ങിപ്പോയി. കക്ഷി നേതാക്കളുമായി സ്പീക്കര്‍ ചര്‍ച്ച നടത്തിയ ശേഷമാണ് സഭ പുനരാരംഭിച്ചത്. ചോദ്യോത്തരവേള മുതല്‍ പ്രതിഷേധം തുടങ്ങിയ പ്രതിപക്ഷം സഭ സ്തംഭിപ്പിക്കുകയായിരുന്നു. എം.എല്‍.എയ്ക്ക് ഉള്‍പ്പടെ ലാത്തിയടിയേറ്റ സംഭവം ആഭ്യന്തര വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി അന്വേഷിക്കുമെന്ന് മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു.
Post Your Comments