KeralaLatest NewsNews

ലൈബ്രറികളില്‍ മഹാഭാരതവും രാമായാണവും മാത്രം സൂക്ഷിച്ചാല്‍ മതിയാകില്ല; പോലീസിനെതിരെ കാനം രാജേന്ദ്രൻ

കോഴിക്കോട്: യുഎപിഎ കേസില്‍ വീണ്ടും പൊലീസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. രണ്ട് സിം കാര്‍ഡുള്ള ഫോണ്‍ മാരകായുധമല്ലെന്നും ലൈബ്രറികളില്‍ മഹാഭാരതവും രാമായാണവും മാത്രം സൂക്ഷിച്ചാല്‍ മതിയാകില്ലെന്നും കാനം പറഞ്ഞു. കോഴിക്കോട് കരിനിയമങ്ങള്‍ക്കെതിരെ എഐവൈഎഫ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളെ നേരിടേണ്ടത് വെടിയുണ്ടകള്‍ കൊണ്ടല്ല. അങ്ങനെയായിരുന്നുവെങ്കില്‍ രാജ്യത്ത് കമ്മ്യൂണിസ്റ്റുകള്‍ ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read also: പൊലീസ് റിപ്പോര്‍ട്ടുകളെ അതേപടി കണ്ണടച്ച്‌ വിശ്വസിക്കുന്ന കമ്യൂണിസ്റ്റുകാരെ തനിക്കൊരു ബഹുമാനവുമില്ലെന്ന് കാനം രാജേന്ദ്രൻ

കേന്ദ്രത്തില്‍ നടക്കുന്ന മാവോ വേട്ടയുടെ പിന്തുടര്‍ച്ചയാണ് കേരളത്തിലും നടക്കുന്നത്. പൊലീസുകാര്‍ക്ക് അവരുടേതായ ലക്ഷ്യണ്ട്. പശ്ചിമഘട്ടത്തില്‍ ഉണ്ടെന്ന് പറയുന്ന മാവോവാദികള്‍ അതിഭയങ്കര പ്രശ്‌നമൊന്നുമല്ല. ഇസ്ലാമിക തീവ്രവാദികളും മാവോയിസ്റ്റുകളും തമ്മില്‍ കൂട്ടുണ്ടോ എന്ന കാര്യം അറിയില്ലെന്നും സിപിഐക്ക് ഇ​ന്‍റ​ലി​ജ​ന്‍​സ് റി​പ്പോ​ര്‍​ട്ടൊ​ന്നും കി​ട്ടാ​റി​ല്ലെന്നും കാനം പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button