KeralaLatest NewsNews

പൊലീസ് റിപ്പോര്‍ട്ടുകളെ അതേപടി കണ്ണടച്ച്‌ വിശ്വസിക്കുന്ന കമ്യൂണിസ്റ്റുകാരെ തനിക്കൊരു ബഹുമാനവുമില്ലെന്ന് കാനം രാജേന്ദ്രൻ

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ രണ്ട് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിനെതിരെ വീണ്ടും വിമർശനവുമായി സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍. പൊലീസ് റിപ്പോര്‍ട്ടുകളെ അതേപടി കണ്ണടച്ച്‌ വിശ്വസിക്കുന്ന കമ്യൂണിസ്റ്റുകാരെ തനിക്കൊരു ബഹുമാനവുമില്ലെന്നും മാവോയിസ്റ്റ് – ഇസ്ലാമിക തീവ്രവാദ കൂട്ടുകെട്ടിനെക്കുറിച്ച്‌ തനിക്കറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുഎപിഎ അറസ്റ്റില്‍ പൊലീസ് നടത്തുന്നത് വ്യാജപ്രചാരണമാണെന്നും കേസിലെ എഫ്‌ഐആര്‍ പരിശോധിച്ചാല്‍ത്തന്നെ ഇത് വ്യക്തമാകുമെന്നും കാനം കൂട്ടിച്ചേർത്തു.

Read also: മാവോയിസ്റ്റുകളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടാൽ മാത്രമേ ഇത്തരം പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനം അവസാനിക്കുകയുള്ളുവെന്ന് കാനം രാജേന്ദ്രന്‍

ബോധപൂര്‍വം ഇല്ലാത്ത കുറ്റമാരോപിക്കുകയാണ് പൊലീസ്. ഇത് ചെറുക്കപ്പെടേണ്ടതാണ്. അറസ്റ്റ് യുഎപിഎക്ക് എതിരെ ഇടതുപക്ഷം രാജ്യവ്യാപകമായി നടത്തുന്ന പോരാട്ടങ്ങളെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുക. രാഷ്ട്രീയ അഭിപ്രായഭിന്നതകള്‍ ഉള്ളവരെ വെടിയുണ്ടകള്‍ കൊണ്ടല്ല നേരിടേണ്ടതെന്നും കാനം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button