Latest NewsKeralaIndia

അറസ്റ്റിലായത് മാവോയിസ്റ്റ് ഭീകര നേതാവ്: ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ 76 സിആര്‍പിഎഫുകാരെ കൊലപ്പെടുത്തിയ മാവോയിസ്റ് ഭീകരൻ ദീപക് കേരളത്തിലെ മാവോയിസ്റുകൾക്കും പരിശീലനം നൽകി

ഛത്തീസ്ഗഡ് സുക്മ ഡിഎസ്പി മനോജ്കുമാര്‍, ഇന്‍സ്പെക്ടര്‍ സഞ്ജയ് സിങ് എന്നിവരാണ് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി ദീപക്കിനെ തിരിച്ചറിഞ്ഞത്.

ചെന്നൈ: അട്ടപ്പാടി ആനക്കട്ടിയില്‍ നിന്നു തമിഴ്നാട് പൊലീസിന്റെ പിടിയിലായ ദീപക്കിനെ ചത്തീസ്ഗഡ് പൊലീസ് കോയമ്പത്തൂരിലെത്തി തിരിച്ചറിഞ്ഞു. .2010 ഏപ്രില്‍ ആറിന് ഛത്തീസ്ഗഡിലെ ദന്തേവാഡ മുക്റാന വനത്തില്‍ 76 സിആര്‍പിഎഫുകാരെ കൊലപ്പെടുത്തിയ സംഭവത്തില്‍ പങ്കുള്ള മാവോയിസ്റ്റ് ഭീകരന്‍ ദീപക്കാണ് പൊലീസ് പിടിയിലായത്.ഛത്തീസ്ഗഡ് സുക്മ ഡിഎസ്പി മനോജ്കുമാര്‍, ഇന്‍സ്പെക്ടര്‍ സഞ്ജയ് സിങ് എന്നിവരാണ് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി ദീപക്കിനെ തിരിച്ചറിഞ്ഞത്.

അതേസമയം ദീപക്ക് മലയാളികളായ മാവോയിസ്റ്റുകൾക്കും പരിശീലനം നൽകിയതായാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. മേലേമഞ്ചക്കണ്ടി ഊരിന് സമീപം ഉള്‍വനത്തില്‍ കഴിഞ്ഞമാസം 28, 29 തിയതികളിലുണ്ടായ ഏറ്റുമുട്ടലിനിടെ ദീപകും മറ്റൊരാളും ആയുധങ്ങളുമായി രക്ഷപ്പെട്ടുവെന്നാണ് പൊലീസ് ഭാഷ്യം.ഇതേതുടര്‍ന്ന് എസ്.ടി.എഫ് ആനക്കട്ടി മേഖലയില്‍ തെരച്ചില്‍ ശക്തമാക്കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ 9 ന് ആനക്കട്ടി വനത്തില്‍ നിന്നാണ് തമിഴ്നാട് സ്പെഷല്‍ ടാക്സ് ഫോഴ്സ് ദീപക്കിനെ പിടികൂടിയത്.

ഫീസ് വർധനയുടെ പേരിൽ ജെഎൻയുവിലെ ഇടത് വിദ്യാർത്ഥികൾ അഴിച്ചു വിട്ട സമരത്തിനു പിന്നിൽ രാഷ്ട്ര വിരുദ്ധ- മാവോയിസ്റ്റ് ശക്തികൾ ഉണ്ടെന്ന് സൂചന

തോക്കിന് പുറമേ ബാറ്ററികളും നാല് ഡിറ്റനേറ്ററുകളും 125 ഗ്രാം സ്ഫോടകമിശ്രിതവും വയറുകളും ദീപക്കില്‍ നിന്നു കണ്ടെടുത്തിരുന്നു.എ.കെ. 47 ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിയ്ക്കുന്നതില്‍ മറ്റ് മാവോയിസ്റ്റുകള്‍ക്ക് പരിശീലനം നല്‍കുന്ന ഇയാള്‍ മാവോയിസ്റ്റ് ഭവാനി ദളത്തിലെ പ്രധാനിയാണ്.നിലവില്‍ തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിലുള്ള ദീപക്കിനെ ട്രാന്‍സിറ്റ് വാറണ്ട് മുഖേന ഛത്തീസ്ഗഡ് പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.

shortlink

Post Your Comments


Back to top button