Latest NewsNewsIndia

ഡൽഹിയിലെ പൈപ്പുവെള്ളം മോശമല്ല ; കേന്ദ്ര റിപ്പോർട്ട് തള്ളി ഡൽഹി സർക്കാർ

ന്യൂഡൽഹി : ഇന്ത്യൻ തലസ്ഥാനമായ ഡൽഹിയിലെ പൈപ്പുവെള്ളം മലിനമാണെന്ന കേന്ദ്ര മന്ത്രാലയത്തിന്റെ പഠന റിപ്പോർട്ട് തള്ളി ഡൽഹി സർക്കാർ. സർക്കാർ വിതരണം ചെയ്തുവരുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം മോശമാണെന്ന് കഴിഞ്ഞ ദിവസമാണ് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) റിപ്പോർട്ട് സമർപ്പിച്ചത്. ഇതിനെ തുടർന്ന്, ഡൽഹിയിൽ വിതരണം ചെയ്തുവരുന്ന പൈപ്പ് വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ, ഡൽഹി ജല ബോർഡ് പ്രത്യേക സംഘത്തെ നിയോഗിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

ഡൽഹി നഗരത്തിന്റെ പലഭാഗങ്ങളിൽ നിന്നു ശേഖരിച്ച ജലം, ഗുണനിലവാര പരിശോധനയിൽ പൂർണ പരാജയമായിരുന്നു വെന്നായിരുന്നു ബിഐഎസ്സിന്റെ റിപ്പോർട്ട്. അതേസമയം, റിപ്പോർട്ട് രാഷ്ട്രീയമായി പലതരത്തിൽ വ്യാഖ്യാനിക്കപ്പെടുകയാണ്. ബിഐഎസ്സിന്റെത് തെറ്റായ ഒരു റിപ്പോർട്ട് എന്നാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളും ഡൽഹി ജല ബോർഡും വാദിക്കുന്നത്.

വൻ ചർച്ചയാവുന്ന ഈ റിപ്പോർട്ടിനെ തുടർന്ന്, കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാനും മുഖ്യമന്ത്രി കെജ്‌രിവാളും തമ്മിൽ വാക്കുതർക്കമുണ്ടായതും വാർത്തയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button