തിരുവനന്തപുരം: മാര്‍ക്ക് ദാനവിവാദങ്ങളില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വകലാശാലയുടെ വിശ്വാസ്യത തകര്‍ക്കുന്ന സമീപനമുണ്ടാകരുതെന്ന് വൈസ് ചാന്‍സലര്‍മാരുടെ യോഗത്തിൽ മുഖ്യമന്ത്രി പറയുകയുണ്ടായി. ചില സര്‍വകലാശാലകള്‍ സമൂഹത്തിനു മുന്നില്‍ അപഹാസ്യരായി. സുരക്ഷിതത്വവും രഹസ്യസ്വഭാവവും പാലിക്കേണ്ട പരീക്ഷാ സംവിധാനത്തില്‍ വീഴ്ചയുണ്ടായതു ഗൗരവതരമായ വിഷയമാണ്. പാസ്വേര്‍ഡുകള്‍ ഒഴിവാക്കി പകരം ബയോമെട്രിക് സംവിധാനം കൊണ്ടുവരണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കേരള, എംജി സര്‍വകലാശാലകളിലെ മോഡറേഷന്‍ വിവാദമായ സാഹചര്യത്തിലാണു മുഖ്യമന്ത്രിയുടെ വിമര്‍ശനം. അതേസമയം കേരള സര്‍വകലാശാല മാര്‍ക്ക് തട്ടിപ്പ് വിവാദത്തില്‍ വൈസ് ചാന്‍സലറെ, ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസം രാജ്ഭവനിലേക്ക് വിളിച്ചുവരുത്തിയിരുന്നു.
Post Your Comments