കൊച്ചി: ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖലകളില്‍ രൂപപ്പെട്ട അന്തരീക്ഷ ചുഴി മൂലം അഞ്ച് ദിവസം കേരളത്തിലും തമിഴ്നാട്ടിലും മഴ ശക്തമാകുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലുണ്ടാകാനും സാധ്യതയുണ്ട്. കേരളത്തിനും, തമിഴ്നാടിനും പുറമെ, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും ശക്തമായ മഴ ലഭിക്കും. അരുണാചല്‍ പ്രദേശ്, സിക്കിം എന്നിവിടങ്ങളിലും ശക്തമായ മഞ്ഞുവീഴ്ചയ്ക്കും, കനത്ത മഴയ്ക്കും സാധ്യതയുണ്ട്. അതേസമയം സംസ്ഥാനത്ത് വടക്ക് കിഴക്കന്‍ മണ്‍സൂണ്‍ ശക്തി പ്രാപിച്ചതോടെ കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ ചൊവ്വാഴ്ച നല്ല മഴ ലഭിച്ചിരുന്നു.
Post Your Comments