Latest NewsNewsMobile PhoneInternationalTechnology

സൗജന്യ സേവനമല്ലിത്.. ! ഉപയോക്താക്കളോടു കടുംകൈ ചെയ്യാൻ യൂട്യൂബിന്റെ പുതിയ നയം

ഇന്റർനെറ്റും സ്മാർട്ട് ഫോണും കയ്യിൽ വച്ച് കൊണ്ട് പലരും പ്രത്യേകിച്ച് യുവാക്കൾ പണമുണ്ടാക്കാനും പ്രശസ്തി ആർജിക്കാനും സ്വന്തം മികവ് തെളിയിക്കുവാനുമായി ഉപയോഗിച്ച ഏറ്റവും പ്രധാനപ്പെട്ട മാധ്യമമായിരുന്നു യൂട്യൂബ്. ഇനിമുതൽ, ഇത് അത്ര എളുപ്പമല്ലെന്നാണ് യൂട്യൂബ് നടപ്പിലാക്കാൻ നിശ്ചയിച്ചിരിക്കുന്ന പുതിയ നയം വ്യക്തമാക്കുന്നത്. തങ്ങൾ ഒരിക്കലും ഒരു സൗജന്യ സേവനമല്ലെന്നാണ് യൂട്യൂബിന്റെ വാദം.

ഇന്നും പല യുവാക്കളും വിനോദത്തിനായിക്കൂടി വ്ലോഗർ എന്ന നാമം സ്വീകരിച്ചു, വിവരങ്ങളും ദൃശ്യങ്ങളും അവതരിപ്പിച്ചു യൂട്യൂബുവഴി പണമുണ്ടാക്കുകയും, അതിനായി ശ്രമിച്ചു വരുവുകയുമാണ്. എന്നാൽ, ഡിസംബര്‍ 10മുതൽ പ്രാബല്യത്തില്‍ വരുന്ന യുട്യൂബിന്റെ പുതിയ നയം. സാമ്പത്തിക ലാഭമില്ലാത്ത വ്ലോഗർമാരുൾപ്പെടെയുള്ളവരെ അവതാളത്തിലാക്കിയിരിക്കുകയാണ്.

സാമ്പത്തികമായി മെച്ചമല്ലാത്ത യുട്യൂബ് അക്കൗണ്ടുകള്‍ വേണ്ടി വന്നാല്‍ നീക്കം ചെയ്യാമെന്നതാണ് യൂട്യൂബിന്റെ പുതിയ നയം.

ആരുടെയും വിഡിയോ പ്രസിദ്ധീകരിക്കാന്‍ തങ്ങൾക്ക് ഒരു ബാധ്യതയുമില്ലെന്നും വേണ്ട എന്നു തോന്നുന്ന വിഡിയോകള്‍ കമ്പനി നീക്കം ചെയ്യുമെന്നും, അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ സൗജന്യസേവനമാണെന്നതു കൊണ്ട് ഉപയോക്താക്കളുടെ വിഡിയോകള്‍ അവര്‍ ആഗ്രഹിക്കുന്നത്രയും കാലം വരെ യുട്യൂബില്‍ ഉണ്ടാകുമായിരുന്നെങ്കിൽ, ആ സേവനവും ഇനി മുതൽ ലഭിക്കില്ല.
അക്കൗണ്ട് സസ്‌പെന്‍ഷന്‍ ആന്‍ഡ് ടെര്‍മിനേഷന്‍ എന്ന വിഭാഗത്തിനു കീഴിലാണ് പുതിയ നയങ്ങള്‍ യുട്യൂബ് എഴുതിച്ചേര്‍ത്തിരിക്കുന്നത്. ഒരാളുടെ അക്കൗണ്ടിലൂടെ പണം ഉണ്ടാക്കാനാകുന്നില്ലെങ്കിൽ അക്കൗണ്ട് ഡിലീറ്റ് ചെയ്യാൻ വരെ യൂട്യൂബിന് അധികാരം നൽകുന്ന ഉടമ്പടിയാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button