KeralaLatest NewsNews

വിരൽ തുമ്പിൽ ഇനി തിരിച്ചറിയൽ കാർഡും; ഒറ്റ ക്ലിക്കിൽ ഫോട്ടോമാറ്റാം; മാറ്റങ്ങൾ വരുത്തേണ്ട അവസാന തിയതി ഈ മാസം 30

മൂന്നുതവണ ഈ അവസരം നല്‍കിയിട്ടും വെറും ഏഴു ശതമാനം പേര്‍ മാത്രമാണ് കേരളത്തില്‍ ഇത് പ്രയോജനപ്പെടുത്തിയതെന്നാണ് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതർ വ്യക്തമാക്കുന്നത്

തിരുവനന്തപുരം : സർക്കാർ നൽകുന്ന തിരിച്ചറിയൽ കാർഡുകളിൽ എല്ലാവരും ഒരുപോലെയിരിക്കുന്നതായും വികൃതമായിരിക്കുന്നതായും ഉള്ള ആക്ഷേപം മുന്നേ ഉള്ളതാണ്. ഇന്റർനെറ്റ് സൗകര്യങ്ങൾ കണക്കിലെടുത്ത്കൊണ്ട് ഇവ പരിഹരിക്കാൻ സർക്കാർ പദ്ധതിയിടുകയാണ്. ഇതിന്റെ ഭാഗമായി തെരെഞ്ഞെടുപ്പ് കമ്മിഷൻ നൽകുന്ന തിരിച്ചറിയൽ കാർഡിൽ വേണ്ട തിരുത്തലുകൾ ഒരാൾക്ക് വീട്ടിലിരുന്നുകൊണ്ട് തന്നെ ചെയ്യാവുന്നതാണ്. എന്നാൽ, നിലവിൽ തിരിച്ചറിയൽ കാർഡിലെ ചിത്രം മാറ്റാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ അവസരം പലരും അറിഞ്ഞിട്ടുപോലുമില്ല എന്നതാണ് വസ്തുത. മൂന്നുതവണ ഈ അവസരം നല്‍കിയിട്ടും വെറും ഏഴു ശതമാനം പേര്‍ മാത്രമാണ് കേരളത്തില്‍ ഇത് പ്രയോജനപ്പെടുത്തിയതെന്നാണ് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതർ വ്യക്തമാക്കുന്നത്.

നിലവിൽ, വോട്ടര്‍ കാര്‍ഡിലെ തെറ്റു തിരുത്താനും, ചിത്രം മാറ്റാനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്ന ഇലക്‌ട്രേഴ്‌സ് വെരിഫിക്കേഷന്‍ പ്രോഗ്രാമിന്റെ (ഇവിപി) അവസാന തീയതി ഈ മാസം 30 വരെ നീട്ടിയിട്ടുണ്ട്. www.nvsp.in എന്ന വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ്, ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) വഴി ഇത്തരത്തിൽ വോട്ടര്‍ പട്ടിക പരിശോധിക്കാനും തെറ്റു തിരുത്താനും ഫോട്ടോ മാറ്റാനും എല്ലാവർക്കും അവസരം നൽകിയിരിക്കുകയാണ്.

പുതുക്കിയ കാര്‍ഡ് തപാല്‍ വഴിയായിരിക്കും ലഭിക്കുക.

ഇതുവരെ, സംസ്ഥാനത്തെ 2.62 കോടി വോട്ടര്‍മാരില്‍ 18 ലക്ഷത്തില്‍ താഴെ ആളുകള്‍ മാത്രമാണ് ഇതു ചെയ്തത്.

തെരെഞ്ഞെടുപ്പ് രേഖയിലെ ചിത്രം മാറ്റാന്‍ ചെയ്യേണ്ടത് ഇങ്ങനെ:

www.nvsp.in എന്ന സൈറ്റില്‍ പ്രവേശിക്കുക. അല്ലെങ്കില്‍ വോട്ടര്‍ ഹെല്‍പ്പ്‌ലൈന്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക

ഇലക്‌ട്രേഴ്‌സ് വെരിഫിക്കേഷന്‍ പ്രോഗ്രാം (ഇവിപി) എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക.

യൂസര്‍ അക്കൗണ്ട് രജിസ്റ്റര്‍ ചെയ്യാന്‍ മൊബൈല്‍ നമ്പർ നല്‍കി അതില്‍ ലഭിക്കുന്ന ഒടിപി( വണ്‍ ടൈം പാസ്‌വേര്‍ഡ്) ടൈപ്പ് ചെയ്യുക.

അതിന് ശേഷം തിരിച്ചറിയല്‍ കാര്‍ഡ് നമ്പർ, പേര്, ഇ-മെയില്‍ ഐഡി, പാസ് വേഡ് എന്നിവ നല്‍കുക.

വോട്ടറുടെ വിവരങ്ങള്‍ പേജില്‍ വരും. തെറ്റുണ്ടെങ്കില്‍ എഡിറ്റ് എന്ന ഓപ്ഷനില്‍പോയ് തിരുത്താം.

ഫോട്ടോ എഡിറ്റ് എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത് ചിത്രവും മാറ്റാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button