സോൾ : യു എസ്സുമായി ഉപയോഗശൂന്യമായ യാതൊരു ചർച്ചകൾക്കും തങ്ങൾക്ക് സമയമില്ലെന്ന് ഉത്തരകൊറിയൻ ഭരണകൂടം. തങ്ങളുമായി ചർച്ചയ്ക്ക് ആത്മാർത്ഥമായും താല്പര്യപെടുന്നുവെങ്കിൽ വിദ്വേഷ നയം മാറ്റിവയ്ക്കാൻ അമേരിക്ക തയ്യാറാകണമെന്നും ഉത്തരകൊറിയ അറിയിച്ചു.
നവംബർ 17നു, കിം ജോങ് ഉൻ ഉടനടി തീരുമാനം കൈക്കൊള്ളണമെന്നും അദ്ദേഹവുമായി എത്രയും പെട്ടെന്ന് തന്നെ മറ്റൊരു ചർച്ച നടത്തുമെന്നും യു എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് ഉത്തര കൊറിയയിൽ നിന്നും ഇത്തരത്തിലൊരു പ്രതികരണമുണ്ടായിരിക്കുന്നതെന്നത് ഏറെ ശ്രദ്ധേയമാണ്. നിലവിൽ, അമേരിക്കയുമായി യാതൊരു ചർച്ചയ്ക്കും തന്നെ തങ്ങൾ തയ്യാറല്ലെന്നാണ് ഉത്തരകൊറിയ തീർത്തു പറഞ്ഞിരിക്കുന്നത്.
Post Your Comments