ശ്രീനഗര്‍: ജമ്മു- കശ്‌മീരിലെ സിയാച്ചിനില്‍ ഹിമപാതത്തെ തുടര്‍ന്ന് നാലു സൈനികര്‍ അടക്കം ആറു പേര്‍ കൊല്ലപ്പെട്ടു. മരിച്ച രണ്ട് പേര്‍ പോര്‍ട്ടര്‍മാരാണ്. സമുദ്രനിരപ്പില്‍നിന്ന് 18,000 അടി ഉയരത്തില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു സംഭവം. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന യുദ്ധഭൂമിയായാണു സിയാച്ചിന്‍ അറിയപ്പെടുന്നത്. ഇവിടെ യുദ്ധത്തിലേക്കാള്‍ കുടുതല്‍ സൈനികര്‍ മഞ്ഞുവീഴ്‌ചയെ തുടര്‍ന്നു കൊല്ലപ്പെട്ടിട്ടുണ്ട്.
സിയാച്ചിനിൽ മഞ്ഞ്പാളികൾ ഇടിഞ്ഞു വീണ് സൈനികരെ കാണാതായി
2016 ഫെബ്രുവരിയില്‍ ഇവിടെയുണ്ടായ ഹിമപാതത്തില്‍ 10 സൈനികരാണു മരിച്ചത്. 25 അടി മഞ്ഞ് നീക്കിയാണ് അന്നു മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ഇന്നലെ പട്രോളിങ് സംഘാംഗങ്ങളാണ് അപകടത്തില്‍പ്പെട്ടത്. എട്ടുപേരാണു സംഘത്തിലുണ്ടായിരുന്നത്. ഇവരില്‍ ഏഴുപേര്‍ക്കാണു ഗുരുതരമായി പരുക്കേറ്റത്. എല്ലാവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ആറു പേര്‍ മരണത്തിനു കീഴടങ്ങുകയായിരുന്നു.
Post Your Comments