പാലക്കാട്: സ്വകാര്യ ബസിന്‍റെ ചവിട്ടുപടിയില്‍ നിന്ന് യാത്ര ചെയ്യുകയായിരുന്ന സ്‌കൂള്‍ വിദ്യാര്‍ഥി റോഡരികിലെ വൈദ്യുതി പോസ്റ്റില്‍ തലയിടിച്ച് മരിച്ചു. ചിറ്റൂര്‍ ബോയ്‌സ് ഗവ എച്ച്‌എസ്‌എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി ഹരി(16) ആണ് മരിച്ചത്. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിന് ഇടയില്‍ ബസ് ചരിഞ്ഞപ്പോള്‍ പോസ്റ്റില്‍ തലയിടിച്ചെന്നാണ് ഹരിയുടെ സുഹൃത്തുക്കൾ പറഞ്ഞത്.
Post Your Comments