Latest NewsKeralaNews

അടുത്തവര്‍ഷംമുതല്‍ സംസ്ഥാന സ്‌കൂള്‍ കായികോത്സവം അഞ്ച് ദിവസമാക്കും; പുതിയ മാറ്റങ്ങൾ ഇങ്ങനെ

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായികോത്സവം അടുത്തവര്‍ഷംമുതല്‍ അഞ്ച് ദിവസമായേക്കും. ഇതിനുള്ള ശുപാര്‍ശ പൊതുവിദ്യാഭ്യാസ വകുപ്പ് കായികവിഭാഗം സര്‍ക്കാരിന് സമര്‍പ്പിക്കും. മേളയുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണിത്. കുട്ടികളുടെ ശാരീരികസ്ഥിതി നിലനിര്‍ത്തുന്നതിന് ബാലാവകാശവുംകൂടി പരിഗണിച്ചുള്ള പരിഷ്‌കാരമാകും വരിക. അടുപ്പിച്ചുള്ള മത്സരങ്ങളും മേളകളും ആരോഗ്യത്തെ ബാധിക്കുന്നു എന്ന കണ്ടെത്തലും ഇതിന് പിന്നിലുണ്ട്.

വരാവുന്ന പുതിയ മാറ്റങ്ങൾ

ഉപജില്ലാ മത്സരം ഒഴിവാക്കും. പകരം വിദ്യാഭ്യാസ ജില്ലകള്‍ തമ്മില്‍ പ്രാഥമിക മത്സരം. അതിലെ വിജയികള്‍ റവന്യൂ ജില്ലാ മേളയ്ക്ക്. ദിവസവുമുള്ള മത്സരങ്ങളുടെ എണ്ണം കുറയ്ക്കും. മേളകള്‍ തമ്മില്‍ നിശ്ചിത ഇടവേളവരുന്ന കലണ്ടര്‍.

ALSO READ: ഐ.ടി.ഐ.യില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

എല്ലാ അടിസ്ഥാനസൗകര്യങ്ങളുമുള്ള സ്റ്റേഡിയം വേണം. ഫ്‌ളഡ് ലൈറ്റുള്ള സ്റ്റേഡിയത്തില്‍ നാല് ദിവസമായാലും മതിയാകും. തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍മാത്രമാണ് ഈ സൗകര്യമുള്ളത്.സുരക്ഷയ്ക്ക് മുന്‍ഗണന. മൈതാനത്ത് നിയന്ത്രണമില്ലാതെ നീക്കമില്ല. ഒരേസമയം ഒരു ത്രോ മത്സരം മാത്രം. സുരക്ഷ മാധ്യമപ്രവര്‍ത്തകര്‍ക്കും ബാധകം.

shortlink

Related Articles

Post Your Comments

Related Articles


Back to top button