Latest NewsMenNewsWomenFunny & Weird

“ബിക്കിനിയിൽ വന്നാൽ സൗജ്യന്യ പെട്രോൾ” എന്ന് പരസ്യവാചകം; പ്രതീക്ഷിച്ചതും.. വന്നതും …!

പമ്പിന്റെ പ്രശസ്തി ഉയർത്താനായും മറ്റുമായി പമ്പിലെ അധികൃതർ ചെയ്ത പണിയിൽ പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു.

മോസ്കോ : ഉൽപ്പന്നങ്ങൾ വിറ്റഴിക്കുക എന്ന, കമ്പനികളുടെ ഒറ്റ ലക്ഷ്യം മുൻനിർത്തി വരുന്ന പരസ്യങ്ങൾ പലപ്പോഴും കടന്നകൈയാകാറുണ്ട്. ഉപഭോക്താക്കളെ പലപ്പോഴും തെറ്റിദ്ധരിപ്പിച്ചും പറ്റിച്ചും ഇത്തരം പരസ്യങ്ങൾ ഉൽപ്പന്നങ്ങൾ വിറ്റുകളയുന്നു. കമ്പനികൾ തമ്മിലുള്ള ലാഭക്കൊതിയിൽ ഉടലെടുക്കുന്ന ഇമ്മാതിരി മത്സരങ്ങളിൽ എപ്പോഴും ഇരകളാകുക പൊതുജനമാണെങ്കിൽ, റഷ്യയിൽ കഴിഞ്ഞ ദിവസം നടന്ന സംഭവം മറ്റൊന്നാണ്. ഒരു പെട്രോൾ കമ്പനിയുടെ പരസ്യമായിരുന്നു, അതിന്റെ പരസ്യവാചകമാകട്ടെ അല്പമൊന്നു അതിരുകടക്കുകയും ചെയ്തു. ബിക്കിനി ധരിച്ചെത്തുന്നവര്‍ക്ക് ഫ്രീ പെട്രോള്‍ എന്നതായിരുന്നു ആ പരസ്യം.

റഷ്യയിലെ സമാറയിലുള്ള ഒരു പെട്രോള്‍ പമ്പിലാണ് വെറും മൂന്ന് മണിക്കൂര്‍ നേരത്തേക്കുമാത്രമുള്ള ഈ ഓഫര്‍ നൽകിയത്.

പരസ്യം കണ്ട് ധാരാളം സ്ത്രീകൾ ബിക്കിനിയിലെത്തുമെന്നും, അവരെ കാണുവാനായും സൗജന്യ പെട്രോളിനായി സ്ത്രീകളെ കൂട്ടിക്കൊണ്ടും പുരുഷന്മാരെത്തുമെന്നുമായിരുന്നു പമ്പ് ഉടമസ്ഥർ കരുതിയത്. പമ്പിന്റെ പ്രശസ്തി ഉയർത്താനായും മറ്റുമായി പമ്പിലെ അധികൃതർ ചെയ്ത പണിയിൽ പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു. ഓഫറിന്റെ സമയം ആരംഭിച്ചപ്പോഴേക്കും എവിടെ നിന്നെക്കെയോ വന്നിറങ്ങിയത് താടിയും മീശയുമുണ്ടായിരുന്ന ബിക്കിനികളായിരുന്നു. മൂന്ന് മണിക്കൂറ് കൊണ്ട് വണ്ടിയുടെ ടാങ്ക് നിറച്ചുപോയതില്‍ ഭൂരിഭാഗവും ഇത്തരം ബിക്കിനികളുമായിരുന്നു.

പണിപാളിയെങ്കിലും, പമ്പ് വാർത്തകളിൽ നിറഞ്ഞ സന്തോഷത്തിലാണ് ഉടമസ്ഥർ. ബിക്കിനി ധരിച്ചെത്തുന്ന സ്ത്രീകള്‍ എന്ന് പരസ്യത്തില്‍ എടുത്തുപറയാത്തത് ഇങ്ങനെ പണികൊടുക്കുമെന്ന് ആർക്കറിയാമായിരുന്നു. ബിക്കിനി ധരിക്കുന്നത് സ്ത്രീകളാണല്ലോ, അപ്പോള്‍ സ്ത്രീകള്‍ മാത്രമേ അങ്ങനെ വരികയുള്ളൂ എന്ന് പരസ്യക്കാര്‍ കണക്കാക്കിയതാണ് സംഭവം മുഴുവൻ തമാശയാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button