ദുബായ്: കടക്കെണിയില്‍പ്പെടുന്നവര്‍ക്ക് ആശ്വാസമേകാന്‍ യു.എ.ഇ.യില്‍ പുതിയനിയമം. കേസില്‍ കുടുങ്ങി ജയിലിലാവുകയോ രാജ്യം വിട്ടോടുകയോ ചെയ്യേണ്ടിവരുന്നതിന് പകരം ബിസിനസ് നടത്തിക്കൊണ്ടുപോകാന്‍ പുതിയ അവസരം നല്‍കാനും പഴയ കടങ്ങള്‍ മൂന്നുവര്‍ഷംകൊണ്ട് തീര്‍ക്കാനും ഈ നിയമത്തിലൂടെ കഴിയും. കമ്പനികൾക്കും വ്യക്തികൾക്കും ഒരേപോലെ ഈ നിയമം ബാധകമാണ്. ബിസിനസ് രംഗത്തുള്ളവര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കാന്‍ പുതിയ നിയമം ഉപകരിക്കുമെന്ന് നിയമവിദഗ്ദരും സാമൂഹികപ്രവര്‍ത്തകരും വ്യക്തമാക്കുന്നു.
Read also: പ്രസിഡന്റിന്റെ സഹോദരന് അന്തരിച്ചു; യു.എ.ഇയിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം
ബാങ്ക് വായ്പ തിരിച്ചടയ്ക്കാതെയോ മറ്റൊരാള്‍ക്ക് നല്‍കിയ ചെക്ക് മടങ്ങുകയോ ചെയ്ത് കടക്കെണിയിലായവരെ ബാങ്ക് തന്നെ സഹായിക്കുന്നതാണ് പുതിയ നിയമത്തിലെ പ്രധാനവ്യവസ്ഥ. ഇതനുസരിച്ച് ബാങ്കിനെ സമീപിച്ച് കടക്കെണിയില്‍നിന്ന് പുറത്തുവരാനുള്ള സഹായം തേടാൻ കടക്കെണിയിൽ അകപ്പെട്ട ഈ വ്യക്തിക്ക് കഴിയും. ബാങ്ക് നിശ്ചയിക്കുന്ന വിദഗ്ധരുടെ ഉപദേശപ്രകാരം തുടര്‍ന്നും ബിസിനസ് നടത്താനും കടങ്ങളുടെ തിരിച്ചടവിന് മൂന്ന് വര്‍ഷംവരെ സമയം അനുവദിക്കാനും സാഹചര്യമൊരുക്കും.
Post Your Comments