KeralaLatest NewsNews

പകൽ ഡിഫിയും രാത്രി സുഡാപ്പിയുമാണ് നേതാക്കളടക്കം പലരും; പി. മോഹനന്റെ പ്രസ്താവന ഗത്യന്തരമില്ലാതെയുള്ള തുറന്നുപറച്ചിൽ- കെ.സുരേന്ദ്രന്‍

തിരുവനന്തപുരം•മാവോയിസ്റ്റുകള്‍ക്ക് ഒത്താശ ചെയ്യുന്നത് മുസ്ലീം തീവ്രവാദികളാണെന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. മോഹനന്റെ പ്രസ്താവന ഗത്യന്തരമില്ലാതെയുള്ള തുറന്നുപറച്ചിലാണെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. മുസ്ലീം തീവ്രവാദികൾക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്ന പാർട്ടിയാണ് സി. പി. എം. സി. പി. എമ്മിനകത്ത് പതിനായിരക്കണക്കിന് ഇത്തരക്കാർ ഇപ്പോഴും വിലസുന്നുണ്ട്. പകൽ ഡിഫിയും രാത്രി സുഡാപ്പിയുമാണ് നേതാക്കളടക്കം പലരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അഭിമന്യു കൊലക്കേസ്സിലെ പ്രധാനപ്രതിയെ ഇതുവരെ പിടികൂടാത്തത് സി. പി. എം എസ്. ഡി. പി. ഐ ധാരണമൂലമാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

പന്തീരാങ്കാവിൽ പ്രതികളുടെ വീട്ടിൽ ഓടിയെത്തി ഐക്യദാർഡ്യം പ്രഖ്യാപിച്ച തോമസ് ഐസക്കും മോഹനനും പരസ്യമായി മാപ്പുപറയുമോ? സി. പി. എം ജില്ലാക്കമ്മിറ്റി തീരുമാനപ്രകാരമാണല്ലോ പ്രതികൾക്ക് വേണ്ടി പാർട്ടി ജില്ലാ നേതാവ് സൗജന്യമായി കേസ്സ് വാദിക്കുന്നത്. ആ തീരുമാനം തെറ്റെന്നു പറയാനും ജനങ്ങളോട് മാപ്പു പറയാനും മോഹനൻ തയ്യാറാവുമോ എന്നും സുരേന്ദ്രന്‍ ചോദിച്ചു.

കെ.സുരേന്ദ്രന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

പി. മോഹനന്റെ പ്രസ്താവന ഗത്യന്തരമില്ലാതെയുള്ള തുറന്നുപറച്ചിൽ. പിടിക്കപ്പെടുമ്പോൾ രക്ഷപ്പെടാനുള്ള ഒഴിവുകഴിവുമാത്രം. മുസ്ലീം തീവ്രവാദികൾക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്ന പാർട്ടിയാണ് സി. പി. എം. സി. പി. എമ്മിനകത്ത് പതിനായിരക്കണക്കിന് ഇത്തരക്കാർ ഇപ്പോഴും വിലസുന്നുണ്ട്. പകൽ ഡിഫിയും രാത്രി സുഡാപ്പിയുമാണ് നേതാക്കളടക്കം പലരും. തീവ്രവാദത്തിന് വളരാനുള്ള കളമൊരുക്കുന്നതും സി. പി. എമ്മിന്റെ നീചമായ പ്രചാരണശൈലി. കോന്നിയിലും വട്ടിയൂർക്കാവിലും പരസ്യമായ സി. പി. എം , എസ്. ഡി. പി. ഐ സഖ്യമുണ്ടായിരുന്നു. കുറ്റ്യാടി ബിനു കൊലക്കേസ്സും നാദാപുരം ഷിബിൻ കൊലക്കേസ്സും ഒത്തുതീർപ്പാക്കിയത് ഇതേ മോഹനന്റെ നേതൃത്വത്തിലുള്ള സി. പി. എം. അഭിമന്യു കൊലക്കേസ്സിലെ പ്രധാനപ്രതിയെ ഇതുവരെ പിടികൂടാത്തത് സി. പി. എം എസ്. ഡി. പി. ഐ ധാരണമൂലം. പന്തീരാങ്കാവിൽ പ്രതികളുടെ വീട്ടിൽ ഓടിയെത്തി ഐക്യദാർഡ്യം പ്രഖ്യാപിച്ച തോമസ് ഐസക്കും മോഹനനും പരസ്യമായി മാപ്പുപറയുമോ? സി. പി. എം ജില്ലാക്കമ്മിറ്റി തീരുമാനപ്രകാരമാണല്ലോ പ്രതികൾക്ക് വേണ്ടി പാർട്ടി ജില്ലാ നേതാവ് സൗജന്യമായി കേസ്സ് വാദിക്കുന്നത്. ആ തീരുമാനം തെറ്റെന്നു പറയാനും ജനങ്ങളോട് മാപ്പു പറയാനും മോഹനൻ തയ്യാറാവുമോ?

shortlink

Related Articles

Post Your Comments

Related Articles


Back to top button