ഭുവനേശ്വർ: നാല് പട്ടിക്കുഞ്ഞുങ്ങളെ കാറിടിച്ച് കൊലപ്പെടുത്തിയ കാര്‍ ഡ്രൈവർ അറസ്റ്റിൽ. ഭുവനേശ്വറിൽ ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. അനിമൽ റൈറ്റ്സ് ഓർഗനൈസേഷൻ പീപ്പിൾ ഫോർ അനിമൽസ് എന്ന സംഘടനയുടെ പരാതിയിലാണ് നടപടി. സെക്യൂരിറ്റി ജീവനക്കാരനും മറ്റൊരു സ്ത്രീയും സംഭവത്തിന് സാക്ഷികളായിരുന്നു. ഇവർ കാർ ഡ്രൈവറെ വിളിച്ചെങ്കിലും നിർത്താതെ പോയതായി പരാതിയിൽ പറയുന്നു. ഓല ഡ്രൈവറായ കാനു ചരൺ ഗിരിയാണ് അറസ്റ്റിലായത്. ഞായറാഴ്ച രാവിലെ ഭുവനേശ്വറിലെ ശൈലശ്രീ വിഹാർ ഏരിയയിൽവെച്ചാണ് ഇയാൾ പട്ടിക്കുഞ്ഞുങ്ങളെ കാറിടിച്ച് കൊലപ്പെടുത്തിയത്. മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമ പ്രകാരമാണ് ഇയാൾക്കെതിരെ പരാതി നൽകിയത്.
എന്നാൽ മനഃപൂർവമല്ല ഇങ്ങനെ ചെയ്തതെന്നാണ് ഡ്രൈവർ പറയുന്നത്. അമ്മ പട്ടിയും നാല് കുഞ്ഞുങ്ങളും റോഡില്‍ ഇരിക്കുകയായിരുന്നുവെന്നും പട്ടിക്കുഞ്ഞുങ്ങളെ ഇടിക്കാതിരിക്കാൻ കാറിന്റെ വേഗത കുറച്ചെന്നും ഡ്രൈവർ പറഞ്ഞു. എന്നാൽ കുഞ്ഞുങ്ങൾ പെട്ടെന്ന് റോഡിലേക്ക് ചാടുകയായിരുന്നുവെന്നും ഇതിനെ തുടർന്ന് കാർ നിർത്തിയെന്നും ഇയാൾ പറഞ്ഞു.
അശ്രദ്ധമായി വാഹനമോടിച്ച് തെരുവിലെ ജീവികളെ കൊലപ്പെടുത്തുന്നത് നിയമം കൃത്യമായി നടപ്പിക്കിയിട്ടില്ലെന്നതിന് തെളിവാണെന്ന് സംസ്ഥാന മൃഗക്ഷേമ വകുപ്പ് ഉദ്യോഗസ്ഥനായ ജിബാൻ ബല്ലാഭ് ദാസ് പറഞ്ഞു.
Post Your Comments