മഹാനടൻ മമ്മൂട്ടിയുടെ ‘പേരന്പ്’ എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധേയയായ അഞ്ജലി അമീറിന്റെ ജീവിതം സിനിമയാകുന്നു. ഈ അടുത്ത കാലഘട്ടത്ത് റിയാലിറ്റി ഷോയിലൂടെ കടന്ന് വന്ന് സിനിമയിലെത്തിചേരുകയും ദൃശ്യവിനോദ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത നപുംസകയാണ് (ട്രാൻസ്ജെൻഡർ) അഞ്ജലി അമീർ. ഇപ്പോൾ, സ്വന്തം ജീവതം തന്നെ അഭ്രപാളികളിൽ തെളിയാൻ പോകുന്നതിന്റെ ആകാംക്ഷയിലാണ് അഞ്ജലി. ജീവിതത്തിലുണ്ടായ സ്വന്തം അനുഭവങ്ങളും തിരിച്ചറിവുകളും അഭിനയിക്കുമ്പോൾ സ്വാഭാവികത നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അഞ്ജലി അമീര്‍ പറഞ്ഞു.
ഒരേ സമയം മലയാളത്തിലും തമിഴിലും പുറത്തിക്കാൻ ഉദ്ദേശിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഡൈനി ജോര്‍ജ് ആണ്. ഗോള്‍ഡന്‍ ട്രബറ്റ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ അനില്‍ നമ്പ്യാരാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്. കെ.അജിത് കുമാറിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. കോഴിക്കോട്, പൊള്ളാച്ചി, ബെംഗളൂരു എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടക്കുക. മലയാളം, തമിഴ് സിനിമ മേഖലകളിൽ നിന്നുള്ള നിരവധി പ്രമുഖർ ചിത്രത്തിലുണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Post Your Comments