പമ്പ: ശബരിമല ദർശനത്തിനായി പമ്പയിൽ യുവതി എത്തി. ആന്ധ്ര സ്വദേശിനിയായ 49 വയസ്സുള്ള സ്ത്രീയാണ് പമ്പയിലെത്തിയത്. പൊലീസ് ഉടൻ തന്നെ ഇവരെ മടക്കി അയച്ചു. ഇതോടെ തിങ്കളഴ്ച മാത്രം പൊലീസ് തടഞ്ഞവരുടെ എണ്ണം മൂന്നായി. കഴിഞ്ഞ ദിവസം വിജയവാഡയിൽ നിന്നെത്തിയ സ്ത്രീകളുടെ പത്തംഗ സംഘത്തെയും പൊലീസ് മടക്കി അയച്ചിരുന്നു. ഇതിനിടെ ശബരിമല തീർത്ഥാടന കാലത്ത് തൽക്കാലം യുവതികളെ പ്രവേശിപ്പിക്കേണ്ടെന്ന് ദേവസ്വം ബോര്‍ഡിന് നിയമോപദേശം ലഭിച്ചു. യുവതീ പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതി വ്യക്തത വരുത്തുന്നതു വരെ കാത്തിരിക്കണമെന്നും ബോർഡ് അഭിഭാഷകൻ രാജ് മോഹൻ നിയമോപദേശം നൽകി.
ALSO READ: ശബരിമല തീർത്ഥാടനം: അയ്യപ്പ ഭക്തർക്കായി ഇടത്താവളം ഒരുക്കിയത് മീൻ ചന്തയിൽ
അതേസമയം സുപ്രീം കോടതി വിധിയിൽ ആശയകുഴപ്പമുണ്ടെന്നും ഇക്കാര്യത്തിൽ വ്യക്തത വരുത്തി വേണം തുടർ നിലപാട് സ്വീകരിക്കേണ്ടതെന്നുമുള്ള നിലപാടിലാണ് സിപിഎം. സ്ത്രീ-പുരുഷ സമത്വം എല്ലാ രംഗത്തും ഉണ്ടാകണമെന്നാണ് പാർട്ടി നിലപാടെന്നും സിപിഎം വിശദീകരിക്കുന്നു.
Post Your Comments