Latest NewsNewsSports

കേരള കായികരംഗത്തെ ചരിത്രമാകാൻ കെൽപ്പുള്ളവയാണ് ബീച്ച് ഗെയിംസെന്ന് സ്പീക്കർ

കടലിനോടു മല്ലിട്ടു അതിജീവനം നടത്തുന്ന തീരദേശവാസികള്‍ക്ക് പലപ്പോഴും കായികമേഖലയുമായി ബന്ധപ്പെടാന്‍ അവസരങ്ങള്‍ ലഭിക്കാറില്ല . ഇത്തരം സാഹചര്യത്തെ കണക്കിലെടുത്തുകൊണ്ടാണ് ബീച്ച്‌ ഗെയിംസ് സംഘടിപ്പിക്കുന്നതെന്ന് സ്പീക്കര്‍ പറഞ്ഞു.

പൊന്നാനി: ബീച്ച്‌ ഗെയിംസിനു കേരള കായികരംഗത്തിന്റെ ചരിത്രമായി മാറാൻ കഴിയുമെന്ന് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. പൊന്നാനി ഹാര്‍ബറില്‍ ബീച്ച്‌ ഗെയിംസിന്റെ ജില്ലാതല മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു സ്പീക്കർ ഇക്കാര്യം വ്യക്തമാക്കിയത്.

കടലിനോടു മല്ലിട്ടു അതിജീവനം നടത്തുന്ന തീരദേശവാസികള്‍ക്ക് പലപ്പോഴും കായികമേഖലയുമായി ബന്ധപ്പെടാന്‍ അവസരങ്ങള്‍ ലഭിക്കാറില്ല . ഇത്തരം സാഹചര്യത്തെ കണക്കിലെടുത്തുകൊണ്ടാണ് ബീച്ച്‌ ഗെയിംസ് സംഘടിപ്പിക്കുന്നതെന്ന് സ്പീക്കര്‍ പറഞ്ഞു. ചടങ്ങില്‍ നഗരസഭാചെയര്‍മാന്‍ സി.പി. മുഹമ്മദ് കുഞ്ഞി അധ്യക്ഷതവഹിച്ചു. ക്രിക്കറ്റ് താരം സഞ്ജു വി സാംസൺ, നിരവധി ഐ ലീഗ്, ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാൾ താരങ്ങൾ മുതലായവർ കടലിന്റെ പാരമ്പര്യമുളവരെന്നതും ഈ അവസരത്തിൽ പ്രാധാന്യമർഹിക്കുന്ന ഒരു യാഥാർഥ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button