കുഴല്‍മന്ദം: കൈയും കാലും നാവും ഉള്‍പ്പെടെ കെട്ടിയിട്ട് കഴുത്ത് ഞെരിച്ച് ഗര്‍ഭിണിയായ രണ്ട് ആടുകളെ കൊന്ന നിലയില്‍ കണ്ടെത്തി. കണ്ണാടി പുളിയപ്പന്‍തൊടി അയക്കാട് വീട്ടില്‍ രാജന്റെ ആടുകളെയാണ് കൊലപ്പെടുത്തിയത്. ബുധനാഴ്ചയാണ് ആദ്യത്തെ ആടിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മേയാന്‍ വിട്ട ആടുകള്‍ തിരിച്ചു വരാതിരുന്നതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഒരു ആടിനെ പാടത്ത് കൈയും കാലും നാവും ഉള്‍പ്പെടെ കെട്ടിയിട്ട് കഴുത്ത് ഞെരിച്ച് കൊന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ഞായറാഴ്ചയാണ് മറ്റൊരു ആടിനെയും ഇതേ രീതിയില്‍ കൊന്നശേഷം കനാലിലിട്ട നിലയില്‍ കണ്ടെത്തിയത്. സീനിയര്‍ വൈറ്ററിനറി സര്‍ജന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. സംഭവത്തില്‍ കുഴല്‍മന്ദം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments