ന്യൂഡൽഹി ; മഹാരാഷ്ട്രയിൽ എൻ സിപി- കോൺഗ്രസ് – ശിവസേന സഖ്യമുണ്ടാകുന്നതിൽ വീണ്ടും മലക്കം മറിച്ചിൽ . സഖ്യത്തിലേർപ്പെടുന്നതിൽ നിന്നും എൻ സിപി അദ്ധ്യക്ഷൻ ശരദ് പവാർ പിന്മാറിയെന്നാണ് സൂചന . അവർ ( ബിജെപിയും ശിവസേനയും ) ഒന്നിച്ചു മത്സരിച്ചവർ അല്ലെ, അവരുടെ വഴി അവർ നോക്കട്ടെ എന്നും പവാർ പറഞ്ഞതായാണ് വാർത്തകൾ.
ഇതോടെ സഖ്യത്തിൽ നിന്ന് എൻസിപി മലക്കം മറിഞ്ഞതായാണ് സൂചനകൾ. ഇതിനിടെ എൻസിപിയെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് വന്നു. രാജ്യസഭയുടെ 250-ാം സെഷന്റെ ഭാഗമായുള്ള പ്രത്യേക സംവാദത്തില്‍ പ്രസംഗിക്കവെയാണു മോദി എന്‍സിപിയെയും ബിജെഡിയെയും പേരെടുത്തു പറഞ്ഞ് പ്രശംസിച്ചത്.എന്‍സിപി, ബിജെഡി എന്നീ രണ്ടു പാര്‍ട്ടികളെ അഭിനന്ദിക്കാന്‍ ആഗ്രഹിക്കുകയാണ്.
മഹാരാഷ്ട്രയിൽ വീണ്ടും പ്രതിസന്ധി; സഖ്യത്തിൽ മലക്കം മറിഞ്ഞ് ശരദ് പവാർ
രണ്ടു പാര്‍ട്ടികളും പാര്‍ലമെന്ററി ചട്ടങ്ങളോട് അദ്ഭുതകരമായി ഒട്ടിപ്പിടിച്ചവരാണ്. ഇവര്‍ ഒരിക്കലും സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധങ്ങളുയര്‍ത്താന്‍ തുനിഞ്ഞിട്ടില്ല. എന്നാല്‍ അവരുടെ വാദങ്ങള്‍ ശക്തമായി ഉന്നയിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്. എന്റെ പാര്‍ട്ടിയായ ബിജെപി ഉള്‍പ്പെടെ എല്ലാ പാര്‍ട്ടികളും ഇവരില്‍നിന്നു പഠിക്കണം- മോദി പറഞ്ഞു.
Post Your Comments