Latest NewsNewsIndia

ജമ്മു കശ്മീരില്‍ വീണ്ടും പാക്കിസ്ഥാൻ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; ശക്തമായി തിരിച്ചടിച്ച് ഇന്ത്യ

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും പാക്കിസ്ഥാൻ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. എന്നാൽ പാക് പ്രകോപനത്തിനെതിരെ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. കത്വ ജില്ലയിലെ ഹിരാനഗര്‍ സെക്ടറിലാണ് വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ ആക്രമണം നടത്തിയത്. രാത്രി ഒന്‍പതരയോടെയായിരുന്നു ആക്രമണം. പാക്കിസ്ഥാൻ ഞായറാഴ്ച രാവിലെയും വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയിരുന്നു. പൂഞ്ച് ജില്ലയിലെ സഹാപുരിലാണ് പാക് സൈന്യം വെടിയുതിര്‍ത്തത്.

ALSO READ: പുതുതായി നിലവില്‍ വന്ന കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിനായി 50,000 കോടി രൂപയുടെ പദ്ധതികൾ; അമിത് ഷാ പറഞ്ഞത്

കഴിഞ്ഞ ദിവസം പാക് സൈന്യം ജമ്മു കശ്മീരിലെ വീടുകള്‍ക്ക് നേരെ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button