
പാറ്റ്ന : അമിതഭാരവുമായി വന്ന ട്രാക്ടര്‍ റോഡിന്‍റെ ഒരു വശത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ മുകളിലേക്ക് മറിഞ്ഞു വീണു ആറു പേർക്ക് ദാരുണാന്ത്യം. ബിഹാറിലെ ഗോപാല്‍ഗഞ്ചില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. ആറ് കുട്ടികൾക്ക് പരിക്കേറ്റു. ട്രാക്ടര്‍ റോഡിലെ കുഴിയില്‍ വീണതോടെ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.
10 നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. മരിച്ച കുട്ടികളുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ കുട്ടികൾ ചികിത്സയിലാണ്. കുട്ടികളെക്കുറിച്ചുള്ള വിവരങ്ങള്‍ അധികൃതർ പുറത്തു വിട്ടിട്ടില്ല.
ഡ്രൈവര്‍ സംഭവസ്ഥലത്തുനിന്ന് ഉടന്‍ തന്നെ ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി അന്വേഷണം തുടങ്ങിയെന്നാണ് റിപ്പോർട്ട്.
Also read : ബസും ട്രക്കും കൂട്ടിടിയിച്ച് 10 മരണം: നിരവധി പേര്‍ക്ക് പരിക്ക്
Post Your Comments