Latest NewsIndiaNewsInternational

ഉത്തരകൊറിയ നടത്തിയ ആണവ സ്ഫോടനം ഹിരോഷിമ സ്ഫോടനത്തേക്കാൾ വലുത്; നിർണായക വിവരങ്ങൾ ഇസ്രോ പുറത്തു വിട്ടു

ന്യൂഡൽഹി: 2017 ൽ ഉത്തരകൊറിയ നടത്തിയ ആണവപരീക്ഷണ സ്ഫോടനം ഹിരോഷിമ സ്ഫോടനത്തേക്കാൾ വലുതായിരുന്നെന്ന് ഇസ്രോയുടെ കണ്ടെത്തൽ. ഹിരോഷിമയിൽ നടന്ന ആണവായുധ വിസ്ഫോടനത്തേക്കാൾ 17 മടങ്ങ് ശക്തിയുള്ള ആണവ പരീക്ഷണമാണ് 2017 ൽ ഉത്തരകൊറിയ നടത്തിയതെന്നാണ് ഇസ്രോയുടെ റിപ്പോർട്ട് . ഐ എസ് ആർ ഒ ഗവേഷകരായ കെ.എം. ശ്രീജിത്ത്, റിതേഷ് അഗര്‍വാള്‍, എ.എസ് രജാവത് എന്നിവർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത് . ജിയോഫിസിക്കല്‍ ജേണല്‍ ഇന്റര്‍നാഷണലിലാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഉത്തരകൊറിയ പരീക്ഷണത്തിനു ഉപയോഗിച്ചത് 245 മുതൽ 271 ടൺ വരെ സ്ഫോടക വസ്തുക്കളാണ്. 1945 ൽ ഹിരോഷിമയിൽ നടന്ന സ്ഫോടനത്തിൽ 15 ടൺ സ്ഫോടന വസ്തുക്കളാണ് ഉപയോഗിച്ചത്.സാറ്റലൈറ്റ് ചിത്രങ്ങളെയും, വിവരങ്ങളെയും ഉൾപ്പെടുത്തിയായിരുന്നു പഠനം . ജപ്പാന്റെ കൃത്രിമോപഗ്രഹമായ അലോസ്-2 ന്റെ വിവരങ്ങളാണ് പഠനത്തിനായി ഉപയോഗപ്പെടുത്തിയത്.

ALSO READ: അമിതഭാരവുമായി വന്ന ട്രാക്ടര്‍ റോഡിന്‍റെ വശത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ മുകളിലേക്ക് മറിഞ്ഞു വീണു : ആറു മരണം

ആണവ പരീക്ഷണം നടത്തിയ മൺടാപ് എന്ന പർവത ശിഖരത്തിന്റെ മേൽത്തട്ട് വലിയതോതിൽ തകർന്നതായി പഠനം പറയുന്നു . പർവ്വതത്തിന്റെ മുകൾഭാഗത്തിനു 0.5 മീറ്ററോളം സ്ഥാനഭ്രംശം സംഭവിച്ചതായും റിപ്പോർട്ടിൽ വ്യക്തമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button