KeralaLatest NewsNewsIndia

വീട്ടിൽ നിന്നും പുറത്തുപോയി തിരിച്ച് വന്നപ്പോൾ അമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടു : മനംനൊന്ത് മകനും ജീവനൊടുക്കി

മംഗളൂരു  : വീട്ടിൽ നിന്നും പുറത്തുപോയി തിരിച്ച് വന്നപ്പോൾ അമ്മ തൂങ്ങിമരിച്ച നിലയില്‍. മനംനൊന്ത് മകനും ജീവനൊടുക്കി. മടിക്കേരി കൊടഗ് സോമര്‍പേട്ട് ആലക്കാട്ടെ റോഡില്‍ താമസിക്കുന്ന തങ്കമണി (55), മകന്‍ ഹരീഷ് (26) എന്നിവരാണ് തൂങ്ങിമരിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം. പുറത്തുപോയ ശേഷം വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ തങ്കമണിയെ കണ്ടത്. ഉടൻ തന്നെ ബന്ധുക്കളെയും പോലീസിലും വിവരമറിയിച്ചു. ഇതിനു പിന്നാലെയാണ് ഹരീഷും തൂങ്ങിമരിച്ചത്.  ദു:ഖം താങ്ങാനാവാതെ ആത്മഹത്യ ചെയ്യുകയായിരുന്നു.

കൂലിപണിയെടുത്താണ് തങ്കമണി ഉപജീവനമാര്‍ഗം നേടിയത്. ഓട്ടോ ഡ്രൈവറായിരുന്ന ഹരീഷ് ഒൻപതു മാസം മുൻപ് ആലക്കട്ടെ സിദ്ധേശ്വര ടയര്‍ വര്‍ക്‌സിന് സമീപത്തെ യുവതിയെ വിവാഹം ചെയ്തിരുന്നു. എന്നാൽ ഇവര്‍ തമ്മില്‍ പ്രശ്‍നങ്ങൾ ഉണ്ടായിരുന്നു. 15 ദിവസം മുൻപ് ഭാര്യ പിണങ്ങി സ്വന്തം വീട്ടിലേക്ക് മടങ്ങി പോവുകയും, വിവാഹ മോചനം ആവശ്യപ്പെട്ടു നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന്റെ മനോവിഷമമാണ് മാതാവും മകനും ജീവനൊടുക്കാൻ കാരണമെന്ന്‍ പോലീസ് സംശയിക്കുന്നു.

Also read : മകളെ പിതാവ് ഷോക്കടിപ്പിച്ച ശേഷം കഴുത്തറുത്ത് കൊന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button