ആഗ്ര: ഉത്തര്‍പ്രദേശിലെ സലേംപൂരില്‍ മകളെ പിതാവ് ഷോക്കടിപ്പിച്ച ശേഷം കഴുത്തറുത്ത് കൊന്നു. രാത്രിയില്‍ മകള്‍ അടുത്ത വീട്ടിലെ യുവാവുമായി സംസാരിക്കുന്നതു കണ്ടതാണ് പിതാവിനെ പ്രകോപിപ്പിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 1.15 ഓടെയാണ് സംഭവം. 22കാരിയായ മകള്‍ അയല്‍വക്കത്തെ യുവാവുമായി സംസാരിച്ച് വരുന്നതുകണ്ട പിതാവ് ഷോക്കടിപ്പിച്ച ശേഷം കഴുത്തറുത്ത് കൊല്ലുകയായിരുന്നു. കൊലപാതകത്തിന് ശേഷം പിതാവ് ഹരിവന്‍ഷ് കുമാര്‍ പോലീസിനെ വിളിച്ച് വിവരം അറിയിച്ചു. ഫോണ്‍ വന്നതിനു പിന്നാലെ റൂറല്‍ എസ്പി രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തു. പിന്നീട് പ്രതിയുടെ മകന്‍ യോഗേഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ അറസ്റ്റ് ചെയ്തു. ഹരിവന്‍ഷിന്റെ അഞ്ച് മക്കളില്‍ ഏറ്റവും ഇളയവളാണ് കൊല്ലപ്പെട്ട പൂജ സിങ്. യുവാവുമായുള്ള ബന്ധം അംഗീകരിക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് കൊലനടത്തിയെതെന്ന് ഹരിവന്‍ഷ് പൊലീസിനോട് പറഞ്ഞു.
Post Your Comments