
തിരുവനന്തപുരം: പിഎസ്‌സി നടത്തുന്ന വിവിധ പരീക്ഷകള്‍ക്ക് ഉദ്യോഗാര്‍ഥികള്‍ സ്ഥിരീകരണം ഒടിപി മുഖേന നൽകുന്ന രീതിയിലാക്കുന്നു. ഇതിനായി 10 മിനിറ്റ് സമയസാധുതയുളള ഒടിപി അനുവദിക്കും. ബയോമെട്രിക് വെരിഫിക്കേഷന് വിധേയമാക്കിയതിന് ശേഷമാകും വിവിധ പൊലീസ് ബറ്റാലിയനുകളിലെ സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികയിലേക്ക് നിയമന ശിപാര്‍ശ ചെയ്യപ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് നവംബര്‍ 21, 22 തീയതികളില്‍ നിയമന ശിപാര്‍ശ നേരിട്ട് കൈമാറുന്നത്. ഇതിനായി ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈല്‍ ആധാറുമായി ലിങ്ക് ചെയ്യണം.
Post Your Comments