KeralaLatest NewsNews

കേരള സർവ്വകലാശാല മാർക്ക് തട്ടിപ്പിന് പിന്നിൽ പണമിടപാട് നടക്കാനുള്ള സാധ്യതയും ശക്തമാകുന്നു

തിരുവനന്തപുരം : കേരള സർവ്വകലാശാല മാർക്ക് തട്ടിപ്പുമായി ബന്ധപെട്ടു നിർണായക വിവരങ്ങൾ പുറത്തു വരുന്നു. മാർക്ക് തട്ടിപ്പിന് പിന്നിൽ പണമിടപാട് നടക്കാനുള്ള സാധ്യതയും ശക്തമാകുന്നുണ്ട്. മാസങ്ങൾക്ക് മുമ്പ് ഉന്നത ഉദ്യോഗസ്ഥർ മുഖേനെ മാർക്ക് കച്ചവടം നടത്തുന്നുവെന്ന് കാണിച്ച് നിരവധി കത്തുകൾ കിട്ടിയെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് വ്യക്തമാകുന്നത്. 2016 മുതൽ 2019 വരെയുള്ള ബിരുദ പരീക്ഷകളുടെ മാർക്കിലാണ് ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ എത്ര വിദ്യാർത്ഥികളുടെ മാർക്ക് തിരുത്തി എന്ന കൃത്യമായ കണക്കുകൾ ഇതുവരെ സർവ്വകലാശാലയുടെ പക്കലില്ല. പല വർഷങ്ങളിലായി 12 ലേറെ വിഷയങ്ങളുടെ പരീക്ഷകളുടെ മാർക്കിലാണ് തിരിമറി ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഉന്നത ഉദ്യോഗസ്ഥരുടെ ബന്ധുക്കൾക്ക് വേണ്ടിയാണ് തിരിമറി എങ്കിൽ വ്യത്യസ്തമായ വിഷയങ്ങളുടെ മാർക്കിൽ മാറ്റം വരുത്താനുള്ള സാധ്യത കുറവായിരിക്കും.

30 ഓളം തൊഴിലധിഷ്ഠിത ബിരുദ കോഴസ് പരീക്ഷകളിലാണ് തട്ടിപ്പ് നടന്നത്. ഇതെല്ലാം തട്ടിപ്പിൻറെ കാരണം പണമിടപാടെന്ന സംശയം ശക്തമാക്കുന്നത്. സെക്ഷൻ ഓഫീസർ അടക്കമുള്ള ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ പണം വാങ്ങി മാർക്ക് തട്ടിപ്പ് നടക്കുന്നുവെന്നു ആരോപിച്ച് നിരവധി കത്തുകൾ മാസങ്ങൾക്ക് മുമ്പ് സർവ്വകലാശാലക്ക് കിട്ടിയെങ്കിലും അന്നൊന്നും കാര്യമായ അന്വേഷണം ഉണ്ടായില്ല. പണം വാങ്ങിയാണ് മാർക്ക് തട്ടിപ്പെങ്കിൽ കൂടുതൽ പരീക്ഷകളിലും സംഭവിച്ചേക്കാാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. സംഭവത്തിൽ ഇനിയും ഒരുപാട് വിവരങ്ങൾ പുറത്തുവരേണ്ടതുണ്ട്.

Also read : കേരള സർവകലാശാല: മോഡറേഷൻ തിരുത്തലിലൂടെ തോറ്റ നൂറുകണക്കിനു വിദ്യാർഥികള്‍ ജയിച്ച സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

പാസ് വേഡ് മറ്റു ഉദ്യോഗസ്ഥർക്ക് കൈമാറിയെന്ന സമ്മതിച്ച ഒരു ഡെപ്യൂട്ടി രജിസ്റ്റാറെ മാത്രമാണ് സസ്പെൻഡ് ചെയ്യുകയും, ക്രമക്കേട് നടന്ന വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുക മാത്രമാണ് ചെയ്തത്. സർവ്വകലാശാലയുടെയും ക്രൈം ബ്രാഞ്ചിൻറെയും അന്വേഷണം തീരുന്ന മുറക്ക് കൂടുതൽ നടപടിയെന്ന വിശദീകരണമാണ് നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button