Latest NewsNewsIndiaMobile Phone

വിഡിയോകൾ ക്ലിക്ക് ചെയ്യുമ്പോൾ സൂക്ഷിക്കുക; സുരക്ഷാഭീഷണികളിൽ വലയുന്ന വാട്സാപ്പിൽ പുതിയ വൈറസ് ആക്രമണം

ന്യൂഡൽഹി: ഇനി മുതൽ വാട്സാപ്പിൽ വിഡിയോകൾ ക്ലിക്ക് ചെയ്യുമ്പോൾ സൂക്ഷിക്കുക. സുരക്ഷാഭീഷണികളിൽ വലയുന്ന വാട്സാപ്പിൽ വിഡിയോ ഫയൽ വഴി വൈറസ് ആക്രമണം നടക്കുന്നതായി റിപ്പോർട്ട്. ഫോൺ ഹാക്ക് ചെയ്തു വിവരങ്ങൾ ചോർത്താൻ ശേഷിയുള്ള വിഡിയോകൾ വഴിയാണു വൈറസ് എത്തുക. അതീവഗുരുതര സ്വഭാവമുള്ള റിമോട്ട് കോഡ് എക്സിക്യൂഷൻ (ആർസിഇ), ഡിനയൽ ഓഫ് സർവീസ് (ഡിഒഎസ്) ആക്രമണങ്ങളാണ് എംപി4 വിഡിയോ ഫയലിൽ ഒളിപ്പിക്കുന്ന രഹസ്യകോഡ് വഴി ഹാക്കർമാർ നടത്തുന്നത്. ആൻഡ്രോയ്ഡ്, ഐഫോൺ ഉപയോക്താക്കൾ വാട്സാപ് പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്തു ഫോൺ സുരക്ഷിതമാക്കണമെന്നു കമ്പനി നിർദേശിച്ചു.

ALSO READ: ഗവ. പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ സൗജന്യ പരിശീലനം

വാട്സാപ്പിലെ മീഡിയ ഓട്ടോ ഡൗൺലോഡ് സംവിധാനം നിർത്തിയും അജ്ഞാത നമ്പറുകളിൽ നിന്നുള്ള മീഡിയ ഫയലുകൾ തുറക്കാതെയും ആക്രമണം പ്രതിരോധിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button