ലണ്ടൻ: എടിപി ഫൈനല്‍സ് ടെന്നീസ് ടൂർണമെന്റിന്റെ പുരുഷ സിംഗിൾസ് വിഭാഗം കിരീടം സ്വന്തമാക്കി സ്റ്റെഫാനോസ് സിറ്റ്സിപാസ്. കലാശപ്പോരിൽ മൂന്ന് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിൽ ഡൊമിനിക് തീമിനെ തോൽപിച്ചാണ് ഗ്രീക്ക് താരം തന്റെ ആദ്യ കിരീടം അണിഞ്ഞത്. സെമിയിൽ ഇതിഹാസ താരം റോജർ ഫെഡററെ തോൽപിച്ചായിരുന്നു സ്റ്റെഫാനോസ് സിറ്റ്സിപാസ് ഫൈനലിലേക്ക് എത്തിയത്. എടിപി ഫൈനൽസിന്റെ 18 ചരിത്രത്തിൽ കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും 21 വയസുകാരനായ സിറ്റ്സിപാസിനു സ്വന്തം.
STEF MAKES HISTORY! @StefTsitsipas defeats Dominic Thiem 6-7 6-2 7-6 to become the 2019 #NittoATPFinals champion ? pic.twitter.com/TIuDZ9pAD9
— ATP Tour (@atptour) November 17, 2019
കളിക്കളത്തിൽ തീമിന്റെ കടുത്ത ചെറുത്തുനിൽപാണു കാണാനായത്. ടൈബ്രേക്കറിൽ ആദ്യ സെറ്റ് സിറ്റ്സിപാസ് നേടിയപ്പോൾ രണ്ടാം സെറ്റ് തീം സ്വന്തമാക്കിയതോടെ മത്സരം നീണ്ടു.പിന്നീടും നടന്ന ആവേശപ്പോരിൽ മൂന്നാംസെറ്റും ടൈബ്രേക്കറിൽ സിറ്റ്സിപാസ് സ്വന്തമാക്കി. സ്കോർ: 6-7 (6-8) 6-2 7-6 (7-4).
The biggest title of his career ?@StefTsitsipas | #NittoATPFinals pic.twitter.com/RE9ahSCnFI
— ATP Tour (@atptour) November 17, 2019
Also read : കിരീട നേട്ടത്തില്‍ ചരിത്രം കുറിച്ച് റോജര്‍ ഫെഡറര്‍
Post Your Comments