സൂക്ഷമതയോടെ കൈകാര്യം ചെയ്യേണ്ട കാര്യമാണ് ഡ്രൈവിംഗ്. എന്നാല്‍ ചിലരിത് അഹങ്കാരത്തോടെയും തമാശയോടെയുമാണ് കൈകാര്യം ചെയ്യുന്നതിന്റെ തെളിവാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വിനോദയാത്രയ്ക്കിടെ അപകടകരമായ രീതിയില്‍ വാഹനമോടിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ ഡ്രൈവര്‍ക്ക് എട്ടിന്റെ പണികിട്ടി. വാഹനമോടിക്കുന്നതിനിടയില്‍ ഡ്രൈവര്‍ക്ക് പകരം ഗിയര്‍ മാറ്റിയത് യാത്രക്കാരായ പെണ്‍കുട്ടികളായിരുന്നു.
ഈ സംഭവത്തെ തുടര്‍ന്ന് വയനാട് സ്വദേശിയായ ഡ്രൈവര്‍ എം ഷാജിയുടെ ലൈസന്‍സ് ആറു മാസത്തേക്കാണ് സസ്പെന്‍ഡ് ചെയ്തത്. കോളജ് വിദ്യാര്‍ഥികളുടെ ഗോവാ ട്രിപ്പിനിടെയായിരുന്നു സംഭവം. ഡ്രൈവിങ് സീറ്റിലിരുന്ന് ഷാജി വാഹനമോടിക്കുമ്പോള്‍ ഗിയര്‍ മാറ്റിയത് പെണ്‍കുട്ടികളായിരുന്നു. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. ഇതോടെ വാഹനത്തെയും ഡ്രൈവറെയും കണ്ടെത്തി സ്വമേധയാ മോട്ടര്‍ വാഹന വകുപ്പ് അധികൃതര്‍ നടപടിയെടുക്കുകയായിരുന്നു. അശ്രദ്ധമായും മനുഷ്യജീവന് അപായമുണ്ടാകുന്ന വിധം വാഹനമോടിച്ചെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ആര്‍ടിഒ വ്യക്തമാക്കി.
https://youtu.be/Hvrc4g1ZjDk
Post Your Comments