പാലക്കാട് : വാളയാറിൽ പീഡനത്തിനിരയായി പെൺകുട്ടികൾ മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണത്തിനെതിരെ വിമർശനവുമായി മന്ത്രി എകെ ബാലൻ. പ്രോസിക്യൂഷന്റെയും അന്വേഷണ സംഘത്തിന്റെയും വീഴ്ചകൾ സംബന്ധിച്ച റിപ്പോർട്ട് സർക്കാരിന് ലഭിച്ചിട്ടുണ്ട്. ഇനിയൊരു അന്വേഷണ സംഘവും ഇങ്ങനെ വൃത്തികെട്ട രീതിയിൽ അന്വേഷണം നടത്തരുതെന്നും, അതിനുള്ള നടപടി സര്‍ക്കാര്‍ എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇത്തരം വീഴ്ചകൾ ഇനി ആവര്‍ത്തിക്കാതിരിക്കാൻ കര്‍ശന നടപടി ഉണ്ടാകും. ഇനിയൊരു പ്രോസിക്യൂഷനും ഈ രീതിയിൽ കേസ് നടത്തരുത് . വാളയാർ വിഷയത്തിൽ ശക്തമായ നടപടി സർക്കാർ എടുക്കുമെന്നും, വരും ദിവസങ്ങളിൽ അത് കാണുമെന്നും എ കെ ബാലൻ വ്യക്തമാക്കി. വാളയാര്‍ കേസ് അന്വേഷിച്ച പൊലീസിനെതിരെ ഗുരുതരമായ ആക്ഷേപം ഉയര്‍ന്നതോടെയാണ് നിയമമന്ത്രി പ്രതികരണവുമായി രംഗത്തെത്തിയത്.
Also read : വാളയാര്‍ പീഡനക്കേസ്: സംഭവം നിസാരവത്കരിച്ച് മുതിര്‍ന്ന സിപിഎം നേതാവ് എളമരം കരീം
Post Your Comments