ലണ്ടന്‍: ക്വീന്‍ എലിസബത്തിന്റെ മാതൃകയിൽ ഇന്ത്യയ്ക്ക് കപ്പൽ നിര്‍മ്മിച്ചു നല്കാന് തയ്യാറെന്ന് ബ്രിട്ടന്. വിമാന വാഹിനി കപ്പല്‍ ആണ് ബ്രിട്ടന് നിർമ്മിക്കുന്നത്. കപ്പല്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാമെന്നും ബ്രിട്ടന് അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സാന്നിദ്ധ്യം ശക്തമാക്കാനും ഏത് അടിയന്തര സാഹചര്യത്തെയും നേരിടാനുമായി മൂന്ന് വിമാന വാഹിനി കപ്പല്‍ വേണമെന്നാണ് നാവികസേനയുടെ ആവശ്യം. ഇന്ത്യ-ബ്രിട്ടന് പ്രതിരോധ രംഗത്തെ സഹകരണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയില്‍ വിമാന വാഹിനി കപ്പല്‍ നിര്‍മ്മിക്കാന്‍ ബ്രിട്ടന് തയ്യാറെടുക്കുന്നത്.
ബ്രിട്ടന് എച്ച്.എം.എസ് ക്വീന്‍ എലിസബത്ത് ഇന്ത്യക്ക് നിര്‍മ്മിച്ചു നല്കാന് തയ്യാറാകുന്നതോടെ നാവികസേനയുടെ കരുത്ത് ഇരട്ടിക്കുമെന്നാണ് പ്രതിരോധ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. റഷ്യയില്‍ നിര്‍മ്മിച്ച വിക്രമാദിത്യയാണ് നിലവില്‍ നാവികസേനയുടെ പക്കലുള്ള ഒരേയൊരു വിമാന വാഹിനി കപ്പല്‍. രണ്ടാമത്തെ വിമാന വാഹിനി കപ്പല്‍ പണിപ്പുരയിലാണ്.
Post Your Comments