റിയാദ്: സൗദിയിൽ ലേബർ വിസ നിർത്തലാക്കുമെന്ന തരത്തിൽ പ്രചരിച്ച വാർത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി തൊഴിൽ മന്ത്രാലയം. ലേബർ പ്രൊഫഷനിലുള്ള വിസകൾ ഭാവിയിൽ തൊഴിൽ മന്ത്രാലയം നിർത്തലാക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് മന്ത്രാലയ വ്യക്താവ് ഖാലിദ് അബാഖൈൽ അറിയിച്ചു. അവിദഗ്‌ധ തൊഴിലാളികൾ ജോലിചെയ്യുന്ന ലേബർ വിസ പൂർണമായും നിർത്തലാക്കി തൊഴിൽ മാറ്റത്തിന് അവസരമൊരുക്കുമെന്ന രീതിയിലായിരുന്നു വാർത്ത പ്രചരിച്ചത്.
തൊഴിൽ മന്ത്രാലയത്തിലെ പ്രൊഫഷൻ എക്സാമിനേഷൻ പ്രോഗ്രാം ഡയറക്ടർ നായിഫ് അൽ ഉമൈറിനെ ഉദ്ധരിച്ചാണ് കഴിഞ്ഞദിവസം വാർത്ത വന്നത്.
എന്നാൽ തൊഴിൽ മന്ത്രാലയമോ മന്ത്രാലയ ഉദ്യോഗസ്ഥരോ ഇത്തരത്തിൽ ഒരു പ്രസ്താവന നടത്തിയിട്ടില്ലെന്നും തൊഴിൽ മന്ത്രാലയവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ഔദ്യോഗിക സ്രോതസുകളെ ആശ്രയിക്കണമെന്നും മന്ത്രാലയ വ്യക്താവ് ആവശ്യപ്പെട്ടു.
Post Your Comments