സ്വപ്നയാത്ര കഴിഞ്ഞെത്തിയ 32കാരനെ കാത്തിരുന്നത് നരകതുല്യമായ ജീവിതം. യുകെ സ്വദേശിയായ ജെയിംസ് മിഖായേലിനാണ് ദുരനുഭവം ഉണ്ടായത്. ജെയിംസിന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു ടാന്‍സാനിയയിലേക്ക് ഒരു യാത്ര. സാംബിയ മുതല്‍ സിംബാബ്വെ വരെയായിരുന്നു ജെയിംസിന്റെയും സംഘത്തിന്റേയും യാത്ര. മാലവി താടകക്കരയിലെത്തിയതോടെയാണ് ജീവിതം മാറിമറഞ്ഞു തുടങ്ങിയത്. യാത്രക്ഷീണമകറ്റാന്‍ തടാകത്തിലിറങ്ങി കുളിച്ച ജെയിംസ് ഒരിക്കലും കരുതിക്കാണില്ല തന്റെ ജീവിതം നരക തുല്യമാവാന്‍ പോവുകയാണെന്ന്.
നാട്ടില്‍ തിരിച്ചെത്തിയ പടികള്‍ പോലും കയറാന്‍ പറ്റാത്ത വിധം കാലുകള്‍ തളര്‍ന്നു. ഒപ്പം നല്ല തളര്‍ച്ചയും. പരിശോധനയില്‍ നടുവിന് അണുബാധയെന്ന് കണ്ടെത്തി മരുന്നുകള്‍ കഴിച്ചു. എന്നാല്‍ മാറ്റമൊന്നുമുണ്ടായില്ല, ആറുമാസക്കാലത്തോളം സമാനമായ അവസ്ഥ തന്നെ. വീണ്ടും പരിശോധന നടത്തി. എക്‌സറെയില്‍ വിരയുടെ സാന്നിധ്യം കണ്ടെത്തി. വിരപോകാനുള്ള മരുന്നുകള്‍ നല്‍കിയിട്ടും പ്രയോജനമുണ്ടായില്ല. ഒടുവില്‍ ജെയിംസ് വീല്‍ചെയറിലേക്ക് ജീവിതം തളച്ചിടുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. മൂത്രമൊഴിക്കാന്‍ പോലും സാധിക്കാതായി. ഇതോടെ വിദഗ്ധപരിശോധന നടത്തുകയായിരുന്നു. പരിശോധനയില്‍ ജെയിംസിന്റെ ജനനേന്ദ്രിയത്തിനുള്ളില്‍ വിരകള്‍ മുട്ടയിട്ട് പെരുകിയതായി കണ്ടെത്തി. ഇവയെ നീക്കം ചെയ്തു. ഇതോടെയാണ് യുവാവ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നത്.
Post Your Comments