KeralaLatest NewsNews

ടൂറിസം മേഖലയെ ഹരം കൊള്ളിക്കാൻ പിണറായിയുടെ പബ് ഉടൻ; നീക്കങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: ടൂറിസം മേഖലയെ ഹരം കൊള്ളിക്കാൻ പിണറായി സർക്കാരിന്റെ പബ് ഉടൻ. ‘നാം മുന്നോട്ട്’ എന്ന പ്രതിവാര സംവാദ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ടൂറിസം, ഐ.ടി മേഖലകൾക്ക് ഹരംപകരുന്ന പബ് ബിയറിനെക്കുറിച്ച് സൂചന നൽകിയത്. മാസങ്ങൾക്കു മുമ്പ് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നിസാൻ അടക്കമുള്ള വിദേശ കമ്പനികളുടെ പ്രതിനിധികളുമായി നടന്ന ചർച്ചയിൽ കേരളത്തിൽ ബിയർ പബുകളുടെ സാദ്ധ്യത ആലോചിച്ചിരുന്നു. ബംഗളൂരുവിൽ ഐ.ടി മേഖലയിൽ ബിയർപബുകൾക്ക് 24 മണിക്കൂറും പ്രവർത്തിക്കാൻ അനുമതിയുണ്ട്. മദ്രാസ്, മുംബയ് തുടങ്ങിയ നഗരങ്ങളിലും പബുകൾ വ്യാപകമാണ്.ഇ.കെ.നായനാർ മന്ത്രിസഭയിൽ കെ.ആർ.ഗൗരിഅമ്മ എക്സൈസ് മന്ത്രിയായിരിക്കെ ബിയർ പബുകൾ തുടങ്ങാൻ തീരുമാനിച്ചെങ്കിലും പ്രതിപക്ഷത്തിന്റെ എതിർപ്പുമൂലം പിൻമാറി. പബുകൾക്ക് ലൈസൻസ് നൽകാൻ അബ്കാരി ചട്ടങ്ങളിൽ വ്യവസ്ഥയുണ്ട്. കെ.ടി.ഡി.സിക്കും ബിവറേജസ് കോർപറേഷനുമാണ് ഇതിന് അനുമതി ഉള്ളത്.

ALSO READ: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി ഇടമൺ- കൊച്ചി പവർ ഹൈവേ പദ്ധതി യാഥാർഥ്യത്തിലേക്ക്’; ഉദ്‌ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

കെ.ടി.ഡി.സി യുമായി സംയുക്തസംരംഭത്തിൽ ഏർപ്പെടുന്ന സ്ഥാപനങ്ങൾക്കും അർഹതയുണ്ട്. 50,000 രൂപയാണ് ലൈസൻസ് ഫീ.മൈക്രോ ബ്രുവറി യൂണിറ്റുകൾ സ്ഥാപിക്കാൻ താത്പര്യം കാട്ടി ചില സ്റ്റാർ ഹോട്ടലുകൾ നേരത്തെ സർക്കാരിനെ സമീപിച്ചിരുന്നു. മുൻ എക്സൈസ് കമ്മിഷണർ ഋഷിരാജ് സിംഗ് മറ്റു സംസ്ഥാനങ്ങളിലെ ചില യൂണിറ്റുകളുടെ പ്രവർത്തനം നേരിൽ കണ്ട് വിലയിരുത്തിയതുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button